ആസ്പ്ലികുയറ്റ കരാർ പുതുക്കിയതോടെ റുഡിഗറുടെ ഏജന്റുമായി ചർച്ച നടത്തി ബാഴ്സലോണ


സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്ന ചെൽസി ഫുൾ ബാക്ക് ആസ്പ്ലികുയറ്റ ക്ലബുമായി കരാർ പുതുക്കാൻ തയ്യാറെടുത്തു കൊണ്ടിരിക്കെ മറ്റൊരു ചെൽസി താരത്തിന്റെ ഏജന്റുമായി ചർച്ചകൾ നടത്തി ബാഴ്സലോണ. ഈ സീസണോടെ കരാർ അവസാനിക്കുന്ന ജർമൻ സെന്റർ ബാക്ക് അന്റോണിയോ റുഡിഗറുടെ ഏജന്റുമായാണ് ബാഴ്സലോണ ചർച്ച നടത്തിയത്.
നിശ്ചിത എണ്ണം മത്സരങ്ങൾ ഈ സീസണിൽ പൂർത്തിയാക്കിയാൽ അസ്പ്ലികുയറ്റയുമായി കരാർ പുതുക്കാൻ കഴിയുന്ന കരാറിലെ ഉടമ്പടിയാണ് ചെൽസി ഉപയോഗിക്കുന്നത്. ക്ലബ് തലത്തിൽ എല്ലാ കിരീടങ്ങളും നേടിയ ആദ്യത്ത ചെൽസി താരവും ടീമിന്റെ നായകനുമായ സ്പാനിഷ് താരം കരാർ ഒരു വർഷത്തേക്കു കൂടി നീട്ടാൻ സമ്മതം മൂളിയെന്നും ഫാബ്രിസിയോ റൊമാനൊ പറയുന്നു.
Is Antonio Rüdiger on his way to Barcelona at the end of the season? ?pic.twitter.com/11ugDRXhEz
— Sky Sports (@SkySports) March 31, 2022
അതേസമയം സ്കൈ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ ദിവസം റൂഡിഗറിന്റെ അർധസഹോദരനും ഏജന്റുമായ സ്ഹർ സെനേസീ കാറ്റലോണിയയിൽ ബാഴ്സ പ്രതിനിധികൾക്കൊപ്പം ഉണ്ടായിരുന്നു. ബാഴ്സലോണ ഡയറക്റ്റർ അലൈമണി അഡ്വൈസർ ജോർദി ക്രയ്ഫ് എന്നിവർ ഈ സീസണോടെ കരാർ അവസാനിക്കുന്ന റുഡിഗറുടെ ഏജന്റുമായി രണ്ടു മണിക്കൂറോളം ചർച്ചകൾ നടത്തിയിട്ടുണ്ട്.
അടുത്ത സമ്മറിൽ ചെൽസിയുടെ മറ്റൊരു പ്രതിരോധതാരമായ ആൻഡ്രിയാസ് ക്രിസ്റ്റൻസനെ ടീമിലെത്തിക്കാൻ ബാഴ്സലോണ കരാറിൽ എത്തിയതിനു പിന്നാലെയാണ് റുഡിഗാർക്കു വേണ്ടിയും ശ്രമം നടത്തുന്നത്. റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക് തുടങ്ങിയ ക്ലബുകൾക്കും താൽപര്യമുള്ള താരമാണ് ഇരുപത്തിയൊമ്പതു വയസുള്ള റുഡിഗർ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.