Football in Malayalam

മാര്‍ച്ച് അവസാനത്തോടെ മൂന്ന് താരങ്ങളെ ടീമിലെത്തിക്കാന്‍ ബാഴ്‌സലോണ

Haroon Rasheed
All three men are set to join Barcelona
All three men are set to join Barcelona / Alex Broadway/Getty Images/Giuseppe Bellini/Getty Images/Rico Brouwer/Soccrates/Getty Images
facebooktwitterreddit

മാര്‍ച്ച് അവസാനത്തോടെ മൂന്ന് താരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി ബാഴ്‌സലോണ. ഫ്രീ ട്രാന്‍സ്ഫറില്‍ ചെല്‍സി താരം ആന്ദ്രെസ് ക്രിസ്റ്റൻസെൻ, എ.സി മിലാന്‍ താരം ഫ്രാങ്ക് കെസ്സി, അയാക്‌സ് താരം നൗസൈർ മസ്‌റോയി എന്നിവരെ ടീമിലെത്തിക്കാനാണ് ബാഴ്‌സലോണ ശ്രമിക്കുന്നതെന്ന് 90min വൃത്തങ്ങള്‍ മനസിലാക്കുന്നു.

സീസണ്‍ അവസാനിക്കാന്‍ കാത്ത് നില്‍ക്കാതെ മാര്‍ച്ച് അവസാനത്തോടെ തന്നെ താരങ്ങളെ ടീമിലെത്തിക്കാനാണ് കാറ്റാലന്‍ ക്ലബ് ശ്രമം നടത്തുന്നത്. ഇവർക്ക് പുറമെ,
ചെല്‍സിയുടെ സ്പാനിഷ് താരം സെസാര്‍ അസ്പിലിക്യേറ്റയെയും ബാഴ്‌സലോണ ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ അസ്പിലിക്യേറ്റയുടെ കാര്യം അല്‍പം സങ്കീര്‍ണമായതനാല്‍ ബാഴ്‌സക്ക് ഇക്കാര്യം ഉറപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

താരത്തെ ഒരു വര്‍ഷം ടീമിൽ നിലനിറുത്താനുള്ള ഓപ്‌ഷൻ ചെൽസിക്കുണ്ട്. ആ ഓപ്‌ഷൻ ചെൽസി പ്രയോജനപ്പെടുത്തുകയാണെങ്കിൽ താരത്തെ സ്വന്തമാക്കാനുള്ള ബാഴ്‌സയുടെ നീക്കങ്ങൾക്ക് മങ്ങലേൽക്കും. അങ്ങനെ സംഭവിച്ചാൽ താരത്തെ സ്വന്തമാക്കണമെങ്കിൽ ബാഴ്‌സ ട്രാൻസ്ഫർ ഫീ നൽകേണ്ടി വരും.

ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോക്ക് ശേഷം മികച്ച ടീമായി മാറിയ ബാഴ്‌സലോണ അടുത്ത സീസണിലും സ്ഥിരത നിലനിര്‍ത്താന്‍ വേണ്ടിയുള്ള ശ്രമത്തിലാണിപ്പോള്‍. പുതിയ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസിന്റെ കീഴിലാണ് ബാഴ്‌സലോണ ഇപ്പോള്‍ കാതലായ മാറ്റങ്ങള്‍ക്ക് ശ്രമിക്കുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit