Football in Malayalam

'മെസിയുണ്ടെങ്കിൽ പുതിയ ടീമിനെ ഉണ്ടാക്കാനാവില്ല' - താരം ക്ലബ് വിടാനുള്ള മൂന്നു കാരണങ്ങൾ പറഞ്ഞ് ബാഴ്‌സയുടെ ഗ്യാരന്റർ

Sreejith N
Press conference of Lionel Messi
Press conference of Lionel Messi / Anadolu Agency/GettyImages
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഫുട്ബോൾ ലോകത്തെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു ലയണൽ മെസി ബാഴ്‌സലോണ വിട്ടത്. ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധികൾ കാരണം മെസിക്ക് പുതിയ കരാർ നൽകാൻ കഴിയാത്തതാണ് അതിനു കാരണമായതെന്ന് ക്ലബ് നേതൃത്വം പറഞ്ഞെങ്കിലും അതു മാത്രമല്ല അതിന്റെ പുറകിൽ ഉള്ളതെന്നാണ് ബാഴ്‌സലോണയുടെ ഏറ്റവും വലിയ ഗ്യാരന്ററായ ജോസ് ഏലിയാസ് പറയുന്നത്.

"മെസി ബാഴ്‌സ വിടുന്നതിലേക്ക് അടുത്തിരുന്നു. ബാഴ്‌സക്ക് പുതിയൊരു ടീമിനെ ഉണ്ടാക്കിയെടുക്കേണ്ടത് അനിവാര്യമാണ്, മെസിയുണ്ടെങ്കിൽ അതൊരിക്കലും നടക്കില്ല. ബാഴ്‌സയിൽ ഉണ്ടാവാതിരിക്കാനുള്ള നിശ്ചിത പ്രായത്തിലാണ് താരമുള്ളത്. മെസിക്കു ശേഷമുള്ള ഒരു പ്രൊജക്റ്റിലൂടെ ബാഴ്‌സയെ വിജയിക്കുന്ന ഒരു ടീമാക്കി മാറ്റാൻ ഒടുവിൽ ഒരു തീരുമാനം എടുക്കേണ്ടി വന്നു," ലാ സോട്ടാനോ ഷോയിലെ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

"മെസി കരഞ്ഞത് ബാഴ്‌സയിൽ തന്നെ തുടരാൻ സാധിക്കാത്തതു കൊണ്ടല്ല, മറിച്ച് പല കാര്യങ്ങൾ അതിലുണ്ടായിരുന്നു. താരം ജീവിതത്തിലെ ഒരു സൈക്കിളാണ് പൂർത്തിയാക്കിയത്. അതിലും ഉപരിയായി തന്റെ കുടുംബത്തോടൊപ്പം അദ്ദേഹം ബാഴ്‌സയിൽ ജീവിക്കയായിരുന്നു," ഏലിയാസ് പറഞ്ഞു. അതിനു ശേഷം അദ്ദേഹം മെസി ക്ലബ് വിടാനുള്ള മൂന്നു കാരണങ്ങളും പറഞ്ഞു.

"ബാഴ്‌സലോണക്ക് സാമ്പത്തികവും സംഘടനാപരവുമായ ചില പ്രതിസന്ധികളും ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ മെസിക്ക് തുടരാൻ കഴിയാത്തതിനു മൂന്നു കാരണങ്ങളാണുള്ളത്. ഒന്ന് ക്ലബിന്റെ വേതനബില്ലിന്റെ ഓർഗനൈസേഷൻ, അതുവഴി മനസിലാക്കാൻ വളരെ ബുദ്ധിമുട്ടുള്ള തരത്തിൽ ക്ലബിന്റെ ശമ്പളം കുറക്കേണ്ടി വന്നു."

"രണ്ടാമത്തെ കാര്യം മെസിക്ക് നൽകാനുള്ള പണം ഞങ്ങളുടെ കയ്യിൽ ഇല്ലായിരുന്നു. ആ പണം ഗഡുക്കളായി അടക്കാമെന്ന ധാരണയിലാണ് ഞങ്ങൾ കൈകോർത്തത്. അതാണ് പാരീസിലും ചെയ്യുന്നത്. മെസിക്ക് തുടരാൻ കഴിയുമെന്ന് ഉറപ്പിക്കാൻ ഞങ്ങൾക്ക് സ്വയം വഞ്ചിക്കണമായിരുന്നു. മൂന്ന്, ഞങ്ങൾക്ക് പുതിയൊരു ടീമും അതിന്റെ ആവേശവും സൃഷ്ടിക്കേണ്ടതുണ്ട്, മെസിയുള്ളപ്പോൾ അതു ചെയ്യാൻ കഴിയില്ല," അദ്ദേഹം വ്യക്തമാക്കി.


facebooktwitterreddit