FC Barcelona News

ഗവിയുടെ കരാര്‍ നീട്ടാനാകുമെന്ന പ്രതീക്ഷയില്‍ ബാഴ്‌സലോണ

Haroon Rasheed
FC Barcelona v RCD Mallorca - La Liga Santander
FC Barcelona v RCD Mallorca - La Liga Santander / Alex Caparros/GettyImages
facebooktwitterreddit

സ്പാനിഷ് യുവതാരം ഗവിയുമായി കരാര്‍ നീട്ടാനാകുമെന്ന പ്രതീക്ഷയില്‍ ബാഴ്‌സലോണ. ഗവിയെ ക്ലബിനൊപ്പം നിര്‍ത്തുന്നതിന് വേണ്ടി ഏറെ നാളായി ബാഴ്‌സലോണ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ താരവുമായി ഇതുവരെ കരാറിലെത്താന്‍ ബാഴ്‌സലോണക്ക് കഴിഞ്ഞിട്ടില്ല.

താരത്തിന്റെ ഏജന്റായ ഇവാന്‍ ഡെ ല പെനയുമായി ബാഴ്‌സലോണ ചര്‍ച്ച നടത്തിയതായി മാര്‍ക്കയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏതാനും മാസങ്ങളായി ഇരു പാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച നടത്തുകയാണെന്നും നിലവില്‍ ഒരു കരാര്‍ നീട്ടുന്നതിനുള്ള സാധ്യതയിലേക്ക് നീങ്ങുന്നുണ്ടെന്നും മാര്‍ക്കയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നിരുന്നാലും ഗവിയുടെ കാര്യത്തില്‍ കരാറിന്റെ സാമ്പത്തിക കാര്യത്തെ കുറിച്ച് ഇരുടീമുകളും ധാരണയിലെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ബാഴ്‌സലോണക്ക് ഗവിയെ ടീമില്‍ പിടിച്ചു നിര്‍ത്തുന്നത് വലിയ വെല്ലുവിളിയാകും. ഗവിക്ക് വയസ് കുറവാണെങ്കിലും ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ സ്‌പെയിന്‍ ദേശീയ ടീമിന് വേണ്ടി ഗവി കളിക്കുമെന്നാണ് താരത്തിന്റെ ഏജന്റ് വിശ്വസിക്കുന്നത്. 17 വയസ് മാത്രമുള്ള താരത്തിന് ഭാവിയില്‍ കൂടുതല്‍ പണം സമ്പാദിക്കാന്‍ കഴിയുമെന്ന കാര്യത്തിലും ഗവിയുടെ ഏജന്റിന് ശുഭപ്രതീക്ഷയുണ്ട്. എന്നിരുന്നാലും വെള്ളിയാഴ്ച ഇരു സംഘങ്ങളും നടത്തിയ ചര്‍ച്ച താരത്തെ ടീമില്‍ നിലനിര്‍ത്താനുള്ള ആദ്യ ചുവടുവെപ്പാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബാഴ്‌സലോണയും ഗവിയും തമ്മിലുള്ള കരാര്‍ തുടരാന്‍ ആഗ്രഹിക്കുന്നു എന്നതാണ് ചര്‍ച്ചയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. മധ്യനിരയില്‍ പരിശീലകന്‍ സാവിയുടെ പദ്ധതിയില്‍ ഉള്‍പ്പെട്ട താരമാണ് ഗവി. അതിന് വേണ്ടിയാണ് ബാഴ്‌സലോണ യുവതാരത്തെ ടീമില്‍ നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള നീക്കം നടത്തുന്നത്.

facebooktwitterreddit