Football in Malayalam

എവിടെയുമെത്താതെ മൊറീബയുടെ കരാർ പുതുക്കാനുള്ള ചർച്ചകൾ, താരത്തിന്റെ ആവശ്യങ്ങൾ ബാഴ്‌സയെ മടുപ്പിക്കുന്നു

Sreejith N
FC Barcelona v SD Huesca - La Liga Santander
FC Barcelona v SD Huesca - La Liga Santander / David Ramos/Getty Images
facebooktwitterreddit

മധ്യനിര താരമായ ഐലക്സ് മൊറീബയുടെ കരാർ പുതുക്കാനുള്ള ചർച്ചകൾ എവിടെയുമെത്താതെ നിൽക്കുന്നത് ബാഴ്‌സലോണക്കു മുന്നിൽ മറ്റൊരു പ്രതിസന്ധിയാകുന്നു. ഒരു വർഷം മാത്രം കരാറിൽ ബാക്കിയുള്ള താരത്തിന്റെ പ്രതിനിധികളുമായി നേരിട്ടും ഓൺലൈനിലും നടത്തിയ ചർച്ചകൾ യാതൊരു പ്രതീക്ഷയും ക്ലബ് നേതൃത്വത്തിന് നൽകുന്നില്ലെന്നാണ് സ്‌പാനിഷ്‌ മാധ്യമം മാർക്ക റിപ്പോർട്ടു ചെയ്യുന്നത്.

ബാഴ്‌സലോണ യൂത്ത് ടീം താരമായിരുന്ന ഐലക്സ് മൊറീബയെ കഴിഞ്ഞ സീസണിലാണ് കൂമാൻ സീനിയർ ടീമിലേക്ക് പരിഗണിക്കുന്നത്. മികച്ച പ്രകടനം നടത്താൻ കഴിഞ്ഞ താരത്തിന് ഭാവിയിൽ ടീമിന്റെ പ്രധാന താരമാകാൻ കഴിയുമെന്ന് ഏവരും വിലയിരുത്തുകയും ചെയ്‌തിരുന്നു. എന്നാൽ ഒരു വർഷം മാത്രം കരാറിൽ ബാക്കിയുള്ള താരം അതു പുതുക്കാൻ പ്രതിഫലം കൂട്ടി നൽകാൻ ആവശ്യപ്പെടുന്നതാണ് ബാഴ്‌സയെ കുഴപ്പിക്കുന്നത്.

താരം ആവശ്യപ്പെട്ട വേതനം നൽകാൻ കഴിയില്ലെന്ന് ബാഴ്‌സലോണ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം നിലവിലുള്ള താരങ്ങളുടെ വേതനബിൽ വെട്ടിക്കുറയ്ക്കാൻ ക്ലബ് നേതൃത്വം പരിശ്രമിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് മൊറീബയുടെ പ്രതിനിധികൾ പ്രതിഫലക്കാര്യത്തിൽ ഉറച്ച നിലപാടെടുക്കുന്നത്. ഇതിനാൽ ബാഴ്‌സലോണയിൽ തുടരാൻ താരത്തിന് താൽപര്യമില്ലെന്ന് ക്ലബ് നേതൃത്വം അനുമാനിക്കുന്നു.

കരാർ പുതുക്കാൻ തയ്യാറാവാത്തതിനാൽ സീനിയർ ടീമിനൊപ്പമുള്ള പ്രീ സീസൺ സ്‌ക്വാഡിൽ നിന്നും മൊറീബയെ ബാഴ്‌സലോണ ഒഴിവാക്കിയിരുന്നു. ഇതിൽ താരം അസ്വസ്ഥനായതു കൊണ്ടു തന്നെ തീരുമാനത്തിൽ പുനഃപരിശോധനാ നടത്തുമെന്നാണ് ബാഴ്‌സ കരുതുന്നത്. അതല്ലെങ്കിൽ താരത്തെ ഒഴിവാക്കാനുള്ള നീക്കങ്ങൾ ബാഴ്‌സ ആരംഭിക്കും.

facebooktwitterreddit