ജാവോ ഫെലിക്സിനെ നോട്ടമിട്ട് ബാഴ്സലോണ

അത്ലറ്റിക്കോ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് യുവതാരം ജോവോ ഫെലിക്സിനെ നോട്ടമിട്ട് ബാഴ്സലോണ. മൂന്ന് വര്‍ഷത്തോളമായി അത്ലറ്റിക്കോ മാഡ്രിഡിന്റെ മുന്നേറ്റനിരയില്‍ കളിക്കുന്ന ഫെലിക്സിന് 100 മത്സരം പോലും പൂര്‍ത്തിയാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാല്‍ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരം ക്ലബ് വിടുമെന്നാണ് വിവരം. അതിനെ തുടര്‍ന്നാണ് ബാഴ്സോലണ ഫെലിക്സിനെ സ്വന്തമാക്കുന്നതിന് വേണ്ടിയുള്ള നീക്കങ്ങള്‍ നടത്തുന്നത്.
കൂടാതെ മികച്ചൊരു മാര്‍ക്കീ മുന്നേറ്റ താരത്തെ ടീമിലെത്തിക്കുക എന്ന ലക്ഷ്യവും ബാഴ്സലോണയുടെ ശ്രമത്തിന് പിന്നിലുണ്ട്. പ്രതിരോധ ശൈലിയില്‍ കളിക്കുന്ന അത്ലറ്റിക്കോ മാഡ്രിഡിന്റെ മുന്നേറ്റത്തില്‍ നിരയിൽ പ്രതീക്ഷിക്കുന്ന പ്രകടനം പുറത്തെടുക്കാൻ ഫെലിക്സിന് പലപ്പോഴും കഴിയുന്നില്ല. ലൂയീസ് സുവാരസ്, അന്റോയിന്‍ ഗ്രിസ്മാന്, എയ്ഞ്ചല്‍ കൊറേറ എന്നിവരുടെ സാന്നിധ്യത്തില്‍ ആദ്യ ഇലവനിൽ ഇടം നേടാനും ഫെലിക്സ് പാടുപെടുന്നുണ്ട്.
ഫെലികസ് അത്ലറ്റിക്കോ മാഡ്രിഡ് വിടാന്‍ ശ്രമം നടത്തുന്നുണ്ടെന്നും ബാഴ്സലോണ താരത്തിന് വേണ്ടി ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും സ്പാനിഷ് മാധ്യമപ്രവർത്തകനായ റൂബന്‍ യൂറിയയാണ് വെളിപ്പെടുത്തിയയത്. കറസല് ഡീപോര്‍ട്ടീവോ എന്ന് പേരുള്ള റേഡിയോ ഷോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മുന്നേറ്റത്തിലേക്ക് ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ യുവതാരം എര്‍ലിങ് ഹാളണ്ടിനെ ബാഴ്സലോണ നോട്ടമിടുന്നുണ്ട്. എന്നാല്‍ നിലവിലെ സാമ്പത്തിക ഞെരുക്കത്തില്‍ ബാഴ്സലോണക്ക് അതിന് കഴിയുമോ എന്ന കാര്യം സംശയത്തിലാണ്. അതിനെ തുടര്‍ന്നാണ് അവര്‍ രണ്ടാമതൊരു ഒപ്ഷനായ ജാവോ ഫെലിക്സിനെ കണ്ടുവെച്ചിരിക്കുന്നത്. 2019ല്‍ പോര്‍ച്ചുഗീസ് ക്ലബായ ബെന്‍ഫിക്കയില്‍ നിന്നായിരുന്നു അത്ലറ്റിക്കോ മാഡ്രിഡ് ഫെലിക്സിനെ സ്വന്തമാക്കിയത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.