Football in Malayalam

മെസിയെ നിലനിർത്താൻ വേണ്ടതൊന്നും ബാഴ്‌സലോണ ചെയ്‌തില്ല, ലപോർട്ടക്കെതിരെ വിമർശനം

Sreejith N
Athletic de Bilbao v FC Barcelona - Spanish Copa del Rey
Athletic de Bilbao v FC Barcelona - Spanish Copa del Rey / Soccrates Images/Getty Images
facebooktwitterreddit

ലയണൽ മെസി ബാഴ്‌സലോണ വിട്ടതിൽ ക്ലബ് പ്രസിഡന്റായ ലപോർട്ടക്കെതിരെ വിമർശനവുമായി എസ്പായ് ബാഴ്‌സലോണ കമ്മീഷന്റെ മുൻ അംഗമായ ജൗമേ ലോപിസ്. മെസിയെ നിലനിർത്താൻ ആവശ്യമായ നടപടികൾ ബാഴ്‌സ നേതൃത്വം നടത്തിയില്ലെന്നു പറഞ്ഞ ബാഴ്‌സ മുൻ ഡയറക്ടർ മെസിയുടെ വേതനം ഒഴിവാക്കാൻ ക്ലബ് സിഇഒ ഫെറൻ റിവേർട്ടർ ചെലുത്തിയ സമ്മർദ്ദത്തിന് ലപോർട്ട വഴങ്ങിയെന്നും ആരോപിച്ചു.

"ഇരുപത്തിയഞ്ചു ദിവസങ്ങൾ ഉണ്ടായിട്ടും ചെയ്യേണ്ടതൊന്നും ചെയ്‌തില്ല. മെസിയുടെ ഭാവിയെക്കുറിച്ച് ചർച്ചകൾ നടത്താൻ യഥാർത്ഥ താത്പര്യം ഉണ്ടായിരുന്നില്ല. മെസി പോയതോടെ വേതന വ്യവസ്ഥകൾ താൽക്കാലികമായി കുറഞ്ഞെങ്കിലും നിരവധി കളിക്കാർ, മാനേജര്മാണർ, സ്റ്റാഫ് അംഗങ്ങൾ എന്നിവരെ ഇപ്പോഴും ക്ലബിന് ആവശ്യമില്ലാത്തതായുണ്ട്." ഒരു സ്‌പാനിഷ്‌ ടിവി പരിപാടിക്കിടെ ലോപിസ് പറഞ്ഞു.

ക്ലബിന്റെ വേതനബില്ലുകൾ കുറക്കുന്നതിന് മെസിയെ ഒഴിവാക്കാൻ സിഇഒയിൽ നിന്നും സമ്മർദ്ദം ഉണ്ടായിയെന്നും വ്യക്തമാക്കിയ ലോപിസ് റയൽ മാഡ്രിഡ് പ്രസിഡന്റ് പെരസ്, യുവന്റസ് പ്രസിഡന്റ് ആഗ്നല്ലി എന്നിവരുമായി ഈ വിഷയങ്ങൾക്കിടെ ബാഴ്‌സയിൽ വെച്ച് ലപോർട്ട കൂടിക്കാഴ്ച നടത്തിയത് അനുചിതമാണെന്നും പറഞ്ഞു.

"സൂപ്പർ ലീഗ് ഒരു മികച്ച പ്രോജക്റ്റ് തന്നെയാണ്. പക്ഷെ അതിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. എന്നാൽ റയൽ മാഡ്രിഡ് പ്രസിഡന്റുമായുള്ള സൗഹാർദ്ദപരമായ ബന്ധവും അതിലെ താൽപര്യങ്ങളും എനിക്കറിയില്ല."

"ലയണൽ മെസി ക്ലബ് വിടുന്നതിൽ ബാഴ്‌സ ആരാധകർ കരയുമ്പോൾ ലപോർട്ട റയൽ മാഡ്രിഡ് പ്രസിഡന്റിനൊപ്പം ഭക്ഷണം കഴിച്ച് കൂടിക്കാഴ്‌ച നടത്തുന്നത് മാന്ഡിലാക്കാൻ കഴിയില്ല. ബാഴ്‌സലോണ അവരുടെ ഇമേജിനെ പരിപാലിക്കേണ്ടതുണ്ട്," ലോപിസ് വ്യക്തമാക്കി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit