ബാഴ്‌സലോണ പ്രതിരോധതാരത്തെ ഫ്രീ ട്രാൻസ്‌ഫറിൽ സ്വന്തമാക്കാൻ റയൽ മാഡ്രിഡിന്റെ ശ്രമം

SD Huesca v FC Barcelona - La Liga Santander
SD Huesca v FC Barcelona - La Liga Santander / Eric Alonso/GettyImages
facebooktwitterreddit

ബാഴ്‌സലോണ പ്രതിരോധതാരമായ റൊണാൾഡ്‌ അറഹോയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ശ്രമം നടത്തുന്നുണ്ടെന്നു റിപ്പോർട്ടുകൾ. സിൻ കൺസെഷൻസെന്ന സ്‌പാനിഷ്‌ ടിവി ഷോയെ അടിസ്ഥാനമാക്കി സ്പോർട്ട് പുറത്തു വിട്ട റിപ്പോർട്ടിലാണ് അറഹോയിൽ ഫ്ലോറന്റീനോ പെരസിനു താൽപര്യമുണ്ടെന്നു പരാമർശിക്കുന്നത്.

2018ലാണ് യുറുഗ്വായ് ക്ലബായ ബോസ്റ്റൺ റിവറിൽ നിന്നും റൊണാൾഡ്‌ അറഹോയെ ബാഴ്‌സലോണ സ്വന്തമാക്കുന്നത്. അതിനു ശേഷം ബി ടീമിൽ കളിച്ചിരുന്ന ഇരുപത്തിരണ്ടു വയസുള്ള താരം രണ്ടു സീസണുകൾക്കു മുൻപെയാണ്‌ ബാഴ്‌സലോണ സീനിയർ ടീമിൽ സ്ഥിരസാന്നിധ്യമായി മാറിയത്.

ബോസ്റ്റൺ റിവറിൽ കളിച്ചു കൊണ്ടിരുന്ന സമയത്തു തന്നെ റയൽ മാഡ്രിഡ് റൊണാൾഡ്‌ അറഹോയെ സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും താരം ബാഴ്‌സലോണയിലേക്കാണ് ചേക്കേറിയത്. എന്നാൽ 2023ൽ യുറുഗ്വായ് താരത്തിന്റെ കരാർ അവസാനിക്കും എന്നിരിക്കെ അറഹോയെ സ്വന്തമാക്കാനുള്ള നീക്കങ്ങളാണ് റയൽ മാഡ്രിഡ് നടത്തുന്നത്.

അതേസമയം നിലവിൽ ടീമിലെ പ്രധാന പ്രതിരോധതാരങ്ങളിൽ ഒരാളായ അറഹോയുമായി കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ബാഴ്‌സലോണ നടത്തുന്നുണ്ട്. എന്നാൽ കരാർ പുതുക്കാൻ താരം തയ്യാറായില്ലെങ്കിൽ ഈ സീസണു ശേഷം അറഹോയെ വിൽക്കുന്ന കാര്യം ബാഴ്‌സലോണ പരിഗണിച്ചേക്കും.

എന്നാൽ റൊണാൾഡ്‌ അറഹോ ബാഴ്‌സലോണ വിടാനുള്ള സാധ്യത വളരെ കുറവായതിനാൽ തന്നെ റയലിന്റെ മോഹങ്ങളും നടക്കാനുള്ള സാധ്യതയില്ല. കഴിഞ്ഞ ദിവസം സ്‌പാനിഷ്‌ സൂപ്പർകപ്പ് മത്സരത്തിൽ കയ്യൊടിഞ്ഞ ശസ്ത്രക്രിയ കഴിഞ്ഞതിന്റെ അഞ്ചാം ദിവസമാണ് താരം കളിച്ചത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.