Football in Malayalam

ശമ്പളം താങ്ങാനാകില്ല, ബാഴ്‌സലോണയുടെ ഡി ലൈറ്റ് മോഹങ്ങൾക്ക് തിരിച്ചടി

Haroon Rasheed
Juventus v Cagliari Calcio - Serie A
Juventus v Cagliari Calcio - Serie A / Jonathan Moscrop/GettyImages
facebooktwitterreddit

യുവന്റസിന്റെ ഡച്ച് താരം മത്തിയാസ് ഡി ലൈറ്റിനെ ടീമിലെത്തിക്കാനുള്ള ബാഴ്‌സലോണയുടെ മോഹങ്ങൾക്ക് മങ്ങലേൽക്കുന്നു. താരത്തിന്റെ ഉയര്‍ന്ന ശമ്പളമാണ് ബാഴ്‌സലോണക്ക് തിരിച്ചടിയായിരിക്കുന്നത്. നിലവില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ബാഴ്‌സലോണക്ക് ഡി ലൈറ്റിന് വലിയ തുക നല്‍കി ടീമിലെത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. സ്പാനിഷ് മാധ്യമമായ സ്‌പോർട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.

പുതിയ പരിശീലകന്‍ സാവി എത്തിയതിന് ശേഷം ടീമില്‍ കാര്യമായ മാറ്റം വരുത്താനുള്ള ശ്രമങ്ങളാണ് കാറ്റാലന്‍ ക്ലബ് ഇപ്പോള്‍ നടത്തുന്നത്. അറ്റാക്കിങ് നിര ശക്തിപ്പെടുത്തുന്നതിന് വേണ്ടി സ്പാനിഷ് താരം ഫെറാന്‍ ടോറസിനെ ടീമിലെത്തിക്കാനൊരുങ്ങുകയാണ് ബാഴ്‌സലോണ. ഫ്രഞ്ച് താരം ഉസ്മാന്‍ ഡംബലെയാകട്ടെ ക്ലബുമായുള്ള കരാർ പുതുക്കുമെന്ന് റിപോർട്ടുകൾ വ്യക്തമാക്കുന്നു. അതിനിടയിലാണ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് വേണ്ടി യുവന്റസ് താരത്തെയും ടീമിലെത്തിക്കാന്‍ ശ്രമം നടത്തുന്നത്.

എന്നാല്‍ താരത്തിന്റെ വലിയ ശമ്പളമാണ് ബാഴ്‌സലോണക്ക് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്. നേരത്തെ ഡി ലൈറ്റിന് ബാഴ്‌സോലണയിലേക്ക് ചേക്കാറാന്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും, അന്ന് മറ്റൊരു ഡച്ച് താരമായ ഫ്രെങ്കി ഡി യോങ്ങിനെയായിരുന്നു സ്പാനിഷ് ക്ലബ് സ്വന്തമാക്കിയത്. ഡി ലൈറ്റിനെ സ്വന്തമാക്കാൻ മറ്റൊരവസരമെന്നോണം താരത്തെ വില്‍ക്കാന്‍ യുവന്റസ് ഒരുക്കമാണെങ്കിലും ബാഴ്‌സലോണക്ക് സാമ്പത്തിക പ്രശ്‌നമാണ് വെല്ലുവിളിയാകുന്നത്.

ഡി ലൈറ്റിനെ സ്വന്തമാക്കണമെങ്കിൽ, ബ്രസീലിയൻ താരമായ ഫിലിപ്പെ കുട്ടീന്യോയെ ബാഴ്‌സലോണ വിൽക്കണമെന്നും സ്പോർട്ടിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

അതേ സമയം, 2019ല്‍ അയാക്‌സ് വിട്ട് യുവന്റസിലെത്തിയ ഡി ലൈറ്റ് ഇറ്റാലിയന്‍ വമ്പന്‍മാര്‍ക്ക് വേണ്ടി 71 മത്സരങ്ങളില്‍ ബൂട്ടുക്കെട്ടിയിട്ടുണ്ട്. ഈ കാലയളവിൽ ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധനിര താരങ്ങളിൽ ഒരാളായി വളരാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit