ജെറാർഡ് പിക്വയെ ബാഴ്‌സലോണ ഒഴിവാക്കാൻ സാധ്യത

Barcelona Could Offload Gerard Pique
Barcelona Could Offload Gerard Pique / Juan Manuel Serrano Arce/GettyImages
facebooktwitterreddit

വെറ്ററൻ പ്രതിരോധതാരമായ ജെറാർഡ് പിക്വയെ ബാഴ്‌സലോണ ഒഴിവാക്കാൻ സാധ്യത. ചെറിയ വിവാദങ്ങൾക്കൊടുവിൽ നിരവധി വർഷങ്ങളായി കൂടെയുള്ള പങ്കാളിയായ ഷക്കിറയുമായുള്ള ബന്ധം പിരിഞ്ഞതിനു പിന്നാലെയാണ് താരത്തെ ക്ലബ് ഈ സമ്മറിൽ ഒഴിവാക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.

എന്നാൽ മുപ്പത്തിയഞ്ചു വയസുള്ള താരത്തിന്റെ വ്യക്തിജീവിതം കാരണമല്ല ബാഴ്‌സലോണ താരത്തെ ഒഴിവാക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. ഡിയാരിയോ എഎസിന്റെ റിപ്പോർട്ടുകൾ പ്രകാരം സീസണിൽ 19 മില്യൺ യൂറോ പ്രതിഫലം വാങ്ങുന്നതാണ് താരത്തെ ഒഴിവാക്കാനുള്ള ബാഴ്‌സയുടെ പദ്ധതിയുടെ കാരണം.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണള്ള നിലവിലുള്ള താരങ്ങളുടെ വേതനബിൽ കുറക്കാതെ പുതിയ താരങ്ങളെ സ്വന്തമാക്കാൻ കഴിയില്ല. ഇക്കാരണം കൊണ്ട് കെസീ, ക്രിസ്റ്റൻസെൻ, ലെവൻഡോസ്‌കി എന്നിവരുടെ സൈനിങ്‌ പൂർത്തിയാക്കി പ്രഖ്യാപനം നടത്താൻ അവർക്കു കഴിഞ്ഞിട്ടില്ല.

ടീമിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളായതിനാൽ തന്നെ പിക്വ പുറത്തു പോകുന്നത് ബാഴ്‌സക്ക് ഗുണം ചെയ്യുമെന്നുറപ്പാണ്. ക്ലബിന്റെ താൽപര്യം താൻ പുറത്തു പോകണമെന്നാണെങ്കിൽ അതിനു പിക്വയും തയ്യാറാണ്. എന്നാൽ മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറുന്നതിനേക്കാൾ പിക്വ ഫുട്ബോളിൽ നിന്നും വിരമിക്കാനാണ് സാധ്യത കൂടുതൽ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.