Football in Malayalam

ഡെംബലേക്ക് ബാഴ്‌സലോണയുടെ അന്ത്യശാസനം; ക്രിസ്‌മസിന്‌ മുന്‍പായി ക്ലബില്‍ തുടരുന്ന കാര്യത്തില്‍ മറുപടി നല്‍കണം

Haroon Rasheed
FC Barcelona v Elche CF - La Liga Santander
FC Barcelona v Elche CF - La Liga Santander / Eric Alonso/GettyImages
facebooktwitterreddit

കരാര്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ക്രിസ്‌മസിന്‌ മുന്‍പായി മറുപടി മറുപടി പറയണമെന്ന് ഉസ്മാന്‍ ഡെംബലെയോട് ബാഴ്‌സലോണയുടെ അന്ത്യശാസനം. നേരത്തെ ബാഴ്‌സലോണ കരാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡിസംബര്‍ 15നകം മറുപടി നല്‍കാന്‍ ഡെംബലെയോട് ക്ലബ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫ്രഞ്ച് താരം ഇതുവരെയും മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് ക്രിസ്‌മസിനുള്ളില്‍ മറുപടി നല്‍കണമെന്ന് ബാഴ്‌സോലണ മാനേജ്‌മെന്റ് ഫ്രഞ്ച് താരത്തെ അറിയിച്ചത്. മുണ്ടോ ഡിപ്പോര്‍ട്ടീവോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സീസണ്‍ അവസാനത്തോടെ ഡെംബലെയുടെ ബാഴ്‌സലോണയുമായുള്ള കരാര്‍ അവസാനിക്കുമെങ്കിലും, ദീര്‍ഘകാല കരാര്‍ നല്‍കി താരത്തെ ടീമില്‍ തുടർന്നും നിര്‍ത്താനാണ് കാറ്റലന്‍ ക്ലബിന്റെ ശ്രമം. എന്നാല്‍ ബാഴ്‌സലോണയില്‍ തുടരാന്‍ ആഗ്രഹം പ്രകടിപ്പിക്കാത്ത ഡെംബലെ ഇതുവരെയും ബാഴ്‌സോലണയുടെ ഓഫറുകളോട് പ്രതികരിച്ചിട്ടില്ല.

പുതിയ പരിശീലകന്‍ സാവിയും ക്ലബ് പ്രസിഡന്റ് യുവാന്‍ ലപോര്‍ട്ടയും ഡെംബലെയെ ടീമില്‍ നിലനിര്‍ത്താന്‍ ആവുംവിധം ശ്രമിക്കുന്നുണ്ട്. ക്ലബിന്റെ നിര്‍ണായക സാന്നിധ്യമാണ് ഡെംബലെയെന്നും അതിനാല്‍ താരം ക്ലബില്‍ തുടരുന്നതിനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്നും പരിശീലകന്‍ സാവി വ്യക്തമാക്കിയിരുന്നു. കെയ്‌ലിൻ എംബാപ്പെയെക്കാള്‍ മികച്ച താരമാണ് ഡെംബലെയെന്ന് ലപോര്‍ട്ടയും വ്യക്തമാക്കിയിരുന്നു. ഇതെല്ലാം താരത്തെ ക്ലബില്‍ പിടിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായി നടത്തിയ പ്രസ്താവനകളായിരുന്നു. എന്നിട്ടും ഇതുവരെയും ഡെംബലെ ക്ലബിന്റെ സമീപനത്തോട് നല്ല മറുപടി നല്‍കിയിട്ടില്ല. ബാഴ്‌സലോണയില്‍ തുടരുന്ന കാര്യത്തില്‍ ഡെംബലെയുടെ ഏജന്റ് മൂസ്സ സിസ്സോക്കോയും ഇപ്പോഴും മൗനം തുടരുകയാണ്.

ഇതിനെ തുടര്‍ന്നാണ് ബാഴ്‌സലോണ ഡെംബലേക്ക് അന്ത്യശാനസം നല്‍കിയത്. അതേ സമയം, ഡെംബലെ ടീമില്‍ തുടരുകയാണെങ്കിലും ടീമിന്റെ മുന്നേറ്റനിരയില്‍ കാര്യമായ മാറ്റം വരുത്താനാണ് കാറ്റാലന്‍ ക്ലബിന്റെ നീക്കം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം എഡിസണ്‍ കവാനി, ആഴ്‌സനല്‍ താരം ഒബമയോങ് എന്നിവര്‍ ബാഴ്‌സലോണയുടെ ലിസ്റ്റിലെ പ്രധാന താരങ്ങളാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit