ഫെറാന്‍ ടോറസിനെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെങ്കില്‍ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തിരിച്ചയക്കാൻ ബാഴ്‌സ

അടുത്തിടെ ബാഴ്‌സലോണയിലെത്തിയ സ്പാനിഷ് താരം ഫെറാന്‍ ടോറസിന്റെ ട്രാന്‍സ്ഫര്‍ നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. താരത്തെ ക്ലബില്‍ അവതരിപ്പിച്ചെങ്കിലും ഇതുവരെ ടോറസിനെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. നിലവില്‍ ബാഴ്‌സോലണയുടെ വേതന ബില്ലില്‍ റജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
ഇതിനായി ശ്രമം നടത്തുന്നുണ്ടെങ്കിലും ഒരുപക്ഷെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരിക്കുകയാണെങ്കില്‍ സീസണിണില്‍ ബാക്കിയുള്ള സമയത്ത് താരത്തെ തിരിച്ച് സിറ്റിയിലേക്ക് തിരിച്ചയക്കുന്ന കാര്യവും ബാഴ്‌സലോണ പരിഗണിക്കുമെന്ന് കദേന സെർ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. പ്രാരംഭ തുകയായി 46 മില്യന്‍ പൗണ്ട് നല്‍കി അഞ്ചു വര്‍ഷത്തെ കരാറിലാണ് ബാഴ്‌സലോണ താരത്തെ ടീമിലെത്തിച്ചിട്ടുള്ളത്. ഒരു ബില്യൺ യൂറോ റിലീസ് ക്ലോസും താരത്തിന്റെ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Ferran Torres 'offered' back to Man City plus more transfer rumours #mcfc https://t.co/7aql7WoDW7
— Manchester City News (@ManCityMEN) January 4, 2022
എന്നാലും ക്ലബിന്റെ നിലവിലെ സാമ്പത്തിക സാഹചര്യം കാരണം താരത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത സ്ഥിതിയിലാണ് കാറ്റാലന്‍ ക്ലബ്. നാല് തവണകളായിട്ടായിരിക്കും ബാഴ്‌സോലണ സിറ്റിക്ക് കരാര്‍ തുക കൈമാറുക. എന്നാല്‍ ഏതാനും വര്‍ഷം മുമ്പ് ഡെനിസ് സുവാരസിനെ ടീമിലെത്തിച്ച വകയില്‍ 1.5 മില്യന്‍ യൂറോ ബാഴ്‌സലോണ വേറെയും നല്‍കാനുണ്ട്.
താരത്തെ ശമ്പള രജിസ്റ്ററില്‍ ചേര്‍ക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു ക്ലബ് ടോറസിനെ ടീമലെത്തിച്ചതെന്നും ഞായറാഴ്ച ഗ്രനഡക്കെതിരേയുള്ള മത്സരത്തിന് മുന്‍പ് ഇക്കാര്യത്തില്‍ മികച്ചൊരു തീരുമാനം ക്ലബ് എടുക്കുമെന്ന് ബാഴ്‌സലോണയുടെ ഫുട്‌ബോള്‍ ഡയറക്ടര്‍ മാത്യൂ അലെമനി പറഞ്ഞതായി സ്‌പോട്‌സ് ബൈബിള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ പരിശീലകന്‍ സാവിയുടെ നിര്‍ദേശ പ്രകാരമായിരുന്നു ടോറസിനെ പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് കാറ്റാലന്‍ ക്ലബിന്റെ മുന്നേറ്റനിരയിലെത്തിച്ചത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.