Football in Malayalam

2021ലെ ബാഴ്‌സലോണയുടെ ഏറ്റവും മികച്ച താരങ്ങൾ

Haroon Rasheed
Soccrates Images/GettyImages
facebooktwitterreddit

ബാഴ്‌സലോണ വളരെ മോശം ഘട്ടങ്ങളിലൂടെ കടന്നു പോയ വർഷമാണ് 2021. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ലയണൽ മെസ്സി ക്ലബ് വിട്ടതും, ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിന് അപ്പുറത്തേക്ക് കടക്കുന്നതിൽ പരാജയപ്പെട്ടതും ഈ വർഷമാണ്.

മോശം ഫോമിനെ തുടർന്ന് റൊണാൾഡ്‌ കൂമാന്റെ പരിശീലകസ്ഥാനം തെറിച്ച ഈ വർഷം, ക്ലബ് ഇതിഹാസമായ സാവി പരിശീലകസ്ഥാനത്തേക്ക് എത്തിയത് ബാഴ്‌സലോണയെ അവരുടെ പഴയ പ്രതാപം തിരിച്ചു പിടിക്കാൻ സഹായിക്കുമെന്ന പ്രത്യാശകൾ നൽകുന്നു.

2021 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, ബാഴ്‌സലോണയുടെ ഈ വർഷത്തെ ഏറ്റവും മികച്ച താരങ്ങൾ ആരൊക്കെയാണെന്ന് നമുക്കിവിടെ പരിശോധിക്കാം.

NB: നിലവിൽ ബാഴ്‌സലോണ താരങ്ങളായവരെ മാത്രമാണ് പരിഗണിച്ചിട്ടുള്ളത്.

4. സെർജിയോ ബുസ്കെറ്റ്സ്

Sergio Busquets
Busquets has featured in Barcelona's all La Liga games so far this season / Fran Santiago/GettyImages

ബാഴ്സലോണയുടെ മധ്യനിരയിലെ സ്ഥിര സാന്നിധ്യം. 2021/22 സീസണിലെ ബാഴ്‌സലോണയുടെ എല്ലാ ലാ ലീഗ, ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇടം നേടിയ ബുസ്കെറ്റ്സ് ഈ വർഷത്തെ അവരുടെ ഏറ്റവും സുപ്രധാന താരങ്ങളിൽ ഒരാളായിരുന്നു. പുതിയ പരിശീലകൻ സാവിയുടെ ടീം പ്ലാനിലും ബുസ്കെറ്റ്സിന് നിർണായക സാന്നിധ്യമുണ്ട്.

3. ഫ്രാങ്കി ഡി യോങ്ങ്

Frenkie De Jong
De Jong has not been at his best, but is still a key member of the Barcelona team / Fran Santiago/GettyImages

ബാഴ്സലോണയുടെ മിഡ്ഫീൽഡിലെ സ്ഥിരതയുടെ പര്യായം. മധ്യനിരയിൽ മെസ്സിക്കൊപ്പം കോമ്പിനേഷൻ കണ്ടെത്തുന്നതിനിടെയായിരുന്നു അർജന്റീന താരം ക്ലബ്ബ് വിട്ടത്. എങ്കിലും ഫോം നിലനിർത്തുന്ന ഡി യോങ് ബാഴ്സയിലെ എല്ലാവർക്കൊപ്പവും ഇഴകിച്ചേർന്ന് കളിക്കുന്ന താരമാണ്. ഇതുകൊണ്ടെല്ലാമാണ് 2021ലെ ബാഴ്സലോണയുടെ മികച്ച താരങ്ങളിൽ ഡി യോങ്ങ് ഉൾപ്പെടുന്നത്.

2. ഗവി

Pablo Martin Paez Gavi
The youngster has been impressive for the Catalan outfit / Quality Sport Images/GettyImages

ലാ മാസിയയിലൂടെ ബാഴ്‌സലോണ സീനിയർ ടീമിലേക്കു ഉയർന്ന് വന്ന താരമാണ് ഗവി. മിഡ്ഫീൽഡിൽ മെസ്സിയെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് 17കാരനായ താരം പുറത്തെടുക്കുന്നത്. ബാഴ്സലോണക്ക് വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനം ഗവിക്ക് സ്പാനിഷ് ദേശീയ ടീമിലേക്കുള്ള വാതിൽ തുറക്കുകയും ചെയ്‌തിരുന്നു.

1. മെംഫിസ് ഡീപേ

Memphis Depay
Depay is Barcelona's top goalscorer this season / Alex Caparros/GettyImages

റൊണാൾഡ് കൂമാൻ ബാഴ്‌സലോണ പരിശീലകനായപ്പോൾ ടീമിലെത്തിയ താരമാണ് ഡീപേ. ഇപ്പോൾ സാവിക്ക് കീഴിൽ ബാഴസയുടെ പ്രധാന താരങ്ങളിൽ ഒരാൾ കൂടിയാണ് ഡച്ച് മുന്നേറ്റനിര താരം. മോശം അവസ്ഥയിലൂടെ കടന്നു പോകുന്ന ബാഴ്സലോണയുടെ സീസണിലെ ടോപ് സ്കോററാണ് ഡീപേ. സീസൺ തീരുമ്പോഴേക്ക് ടീമിനെ ആദ്യ നാലിൽ എത്തിക്കുക എന്ന കഠിനമായ ദൗത്യമാണ് താരത്തിന് മുന്നിലുള്ളത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit