Football in Malayalam

ലിവര്‍പൂള്‍ താരത്തെ ലക്ഷ്യമിട്ട് ബാഴ്‌സലോണയും ബയേണ്‍ മ്യൂണിക്കും

Haroon Rasheed
Keita is open to a move away from Anfield
Keita is open to a move away from Anfield / Chris Brunskill/Fantasista/GettyImages
facebooktwitterreddit

ലിവര്‍പൂളിന്റെ ഗിനിയന്‍ താരം നാബി കെയ്റ്റയെ സ്വന്തമാക്കാന്‍ ബാഴ്‌സലോണയും ബയേണ്‍ മ്യൂണിക്കും രംഗത്ത്. 26കാരനായ താരത്തിന് വേണ്ടി ഇറ്റാലിയന്‍ ക്ലബുകളായ എ.എസ്. റോമയും എ.സി മിലാനും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ബാഴ്‌സലോണ തന്നെയാണ് കെയ്റ്റക്ക് വേണ്ടിയുള്ള നീക്കത്തില്‍ മുന്നിലുള്ളതെന്നാണ് കരുതപ്പെടുന്നത്.

ഇറ്റാലിയന്‍ മാധ്യമമായ എന്‍ നാഷണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത്. പുതിയ പരിശീലകന്‍ സാവിക്ക് കീഴില്‍ ടീമിനെ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് കാറ്റാലന്‍ ക്ലബിന്റെ മധ്യനിരയിലേക്ക് പുതിയ താരത്തെ തേടുന്നത്. ലിവർപൂളിൽ അവസരങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്ന് കെയ്റ്റ ക്ലബ് വിടാന്‍ തയ്യാറാണെന്നാണ് സൂചനകൾ.

ഇതിനെ തുടര്‍ന്നാണ് ബാഴ്‌സ കെയ്റ്റയെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തുന്നത്. 18 മാസം കൂടി ലിവര്‍പൂളില്‍ കരാര്‍ ബാക്കിയുള്ള കെയ്റ്റക്ക് ലിവര്‍പൂളില്‍ അവസരങ്ങള്‍ കുറവാണ്. 2018ല്‍ ജര്‍മന്‍ ക്ലാബയ ആര്‍.ബി ലെപ്‌സിഗില്‍ നിന്നായിരുന്നു കെയ്റ്റയെ ലിവര്‍പൂള്‍ ആന്‍ഫീല്‍ഡിലെത്തിച്ചത്. എന്നാല്‍ അതിന് ശേഷം സ്ഥിരമായി ക്ലോപ്പിന്റെ സംഘത്തിനൊപ്പം കളത്തിലിറങ്ങാന്‍ കെയ്റ്റക്ക് കഴിഞ്ഞിട്ടില്ല. താരങ്ങളെക്കൊണ്ട് സമ്പന്നമായ ലിവര്‍പൂളിന്റെ മധ്യനിരയില്‍ കുറവ് അവസരങ്ങള്‍ മാത്രമാണ് കെയ്റ്റക്ക് ലഭിക്കുന്നുള്ളു.

പ്രീമയിര്‍ ലീഗില്‍ കളിച്ച അവസാന അഞ്ച് മത്സരത്തിലും ബെഞ്ചിലായിരുന്നു കെയ്റ്റയുടെ സ്ഥാനം. ഇതുവരെ ലിവര്‍പൂളിന് വേണ്ടി 90 മത്സരം കളിച്ച കെയ്റ്റ 10 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍ കളിക്കുന്നതിന് വേണ്ടി ഗിനിയന്‍ ദേശീയ ടീമിനൊപ്പമാണ് ഇപ്പോള്‍ കെയ്റ്റയുള്ളത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit