FC Barcelona News

സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ ലപോർട്ട മുന്നോട്ടു വെച്ച രണ്ടു പദ്ധതികളും ബാഴ്‌സലോണ അസംബ്ലി അംഗീകരിച്ചു

Sreejith N
Barcelona Assembly Approved Laporta's Two Economic Levers
Barcelona Assembly Approved Laporta's Two Economic Levers / AFP7/GettyImages
facebooktwitterreddit

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണ പുതിയ ട്രാൻസ്‌ഫറുകൾ നടത്താൻ വളരെയധികം പ്രയാസം നേരിടുന്ന സാഹചര്യത്തിൽ അതിനെ മറികടക്കാൻ ക്ലബ് പ്രസിഡന്റ് ലപോർട്ടയും ബോർഡ് ഓഫ് ഡയറക്ടേഴ്‌സും മുന്നോട്ടു വെച്ച രണ്ടു പദ്ധതികൾ ബാഴ്‌സലോണ അസംബ്ലി അംഗീകരിച്ചു. അടുത്ത സീസണിലേക്കുള്ള ക്ലബിന്റെ പദ്ധതികളെ ഇതു സഹായിക്കുമെന്നുറപ്പാണ്.

ബാഴ്‌സലോണ ലീഗൽ മെർക്കന്റൈസിന്റെ 49 ശതമാനം ഓഹരികളുടെ വിൽപ്പന, അടുത്ത ഇരുപത്തിയഞ്ചു വർഷത്തേക്ക് ലാ ലിഗ ടെലിവിഷൻ സംപ്രേഷണാവകാശത്തിന്റെ 25 ശതമാനം വിൽക്കുക എന്നീ പദ്ധതികളാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ ബാഴ്‌സ മുന്നോട്ടു വെച്ചിരിക്കുന്നത്. ഇതുവഴി ഏതാണ്ട് 600 മില്യൺ ഡോളർ ക്ലബ്ബിലേക്ക് വന്നു ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബാഴ്‌സലോണ അസംബ്ലി ലപോർട്ട മുന്നോട്ടു വെച്ച ഈ പദ്ധതികൾ അംഗീകരിച്ചില്ലായിരുന്നെങ്കിൽ അത് ക്ലബിന്റെ മുന്നോട്ടു പോക്കിനെ തന്നെ ബാധിക്കുമായിരുന്നു. എന്നാൽ ക്ലബിന്റെ നിലവിലെ അവസ്ഥയെ മറികടക്കാൻ പ്രായോഗികമായ വഴി ഇതാണെന്നു മനസിലാക്കിയ ബാഴ്‌സലോണ അസംബ്ലിയിലുള്ളവർ അതിനു സമ്മതം മൂളുകയായിരുന്നു.

ക്ലബിന്റെ സഹകാരികൾ ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യങ്ങൾക്ക് ഉത്തരവാശികൾ അല്ലാത്തതിനാൽ അവരോട് പണം ആവശ്യപ്പെടില്ലെന്നു വ്യക്തമാക്കിയ ലപോർട്ട ഈ രണ്ടു പദ്ധതികൾ നടപ്പിലാക്കുന്നതോടെ വരാൻ പോകുന്ന ഏറ്റവും കുറഞ്ഞ തുകയാണ് 600 മില്യൺ യൂറോയെന്നും പറഞ്ഞു. നിലവിലെ ക്ലബിന്റെ സാഹചര്യത്തിൽ ഈ തുക വളരെ അത്യാവശ്യമാണ്.

ഈ രണ്ടു പദ്ധതികളും പെട്ടന്ന് പ്രയോഗത്തിൽ വരുത്തുക എന്നതാണ് ബാഴ്‌സലോണയെ സംബന്ധിച്ച് ഇനി മുന്നിലുള്ള പ്രധാന ദൗത്യം. അതു കഴിയുന്നതോടെ വരുന്ന സീസണിലേക്കായി ട്രാൻസ്‌ഫറുകൾ നടത്താനും ഇപ്പോൾ ടീമിലുള്ള താരങ്ങളെ നിലനിർത്താനും ക്ലബിന് കഴിയും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit