സ്പാനിഷ് യുവതാരം പാബ്ലോ ടോറെയെ സ്വന്തമാക്കാനുള്ള ധാരണയിലെത്തി ബാഴ്സലോണ

സ്പാനിഷ് ക്ലബായ റേസിങ് ഡി സാന്റാന്‍ഡറിന്റെ താരമായ പാബ്ലോ ടോറെയെ സ്വന്തമാക്കാനുള്ള ധാരണയിലെത്തി എഫ്സി ബാഴ്സലോണ. ഈ സീസൺ കഴിയുന്നതോടെയാകും 18കാരനായ താരം ബാഴ്സലോണയിലെത്തുക.
അഞ്ച് മില്യന്‍ യൂറോ ഫിക്സഡ് ഫീസും, ഒപ്പം ടോറെയുടെ പ്രകടനത്തിനനുസരിച്ചുള്ള ബോണസുകളുമാണ് ബാഴ്സലോണ ഈ ട്രാൻസ്ഫർ നീക്കത്തിന്റെ ഭാഗമായി റേസിങ് ഡി സന്റാഡറിന് നൽകുക. ഈ തുക 20 മില്യൺ യൂറോ കടന്നേക്കാം.
അറ്റാക്കിങ് മിഡ്ഫീൽഡറായും, സെക്കൻഡ് സ്ട്രൈക്കറായും കളിക്കാൻ കഴിയുന്ന ടോറെ തന്റെ നിലവിലെ ക്ലബ്ബില്‍ ഈ സീസണ് പൂര്‍ത്തിയാക്കുകയും, പിന്നീട് 2026 ജൂണ്‍ 30 വരെയുള്ള കരാറിൽ ബാഴ്സലോണയുമായി സൈൻ ചെയ്യുകയും ചെയ്യും. ടോറെയുടെ കരാറിൽ റിലീസ് ക്ലോസായി 100 മില്യൺ യൂറോ ഉണ്ടാകുമെന്നും, ഈ സീസണിന് ശേഷം താരം ബാഴ്സലോണയുടെ ബി ടീമിൽ ചേരുമെന്നും കാറ്റാലൻ ക്ലബ് അവരുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
റേസിങ് ക്ലബിന് വേണ്ടി മികച്ച പ്രകടനം നടത്തുന്നതിനാല്‍ ലാലിഗ ക്ലബുകളായ റയല്‍ മാഡ്രിഡ്, റയല്‍ സോസിഡാഡ് തുടങ്ങിയ ക്ലബുകള്‍ ടോറെയെ സ്വന്തമാക്കാന്‍ രംഗത്തുണ്ടായിരുന്നു. ഇവരെ മറികടന്നാണ് ബാഴ്സലോണ ടോറെയെ സ്വന്തം കൂടാരത്തിലെത്തിക്കാനുള്ള ധാരണയിലെത്തിയത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.