ബാഴ്സലോണയെ അപകടത്തിലാക്കി എംബാപ്പെ, ഹാലൻഡ് എന്നിവരെ സ്വന്തമാക്കില്ലെന്ന് ലപോർട്ട


ടീമിന്റെ ബാലൻസിനെയും മുന്നോട്ടു വെക്കുന്ന ശൈലിയെയും ബാധിക്കുമെങ്കിൽ എർലിങ് ഹാലൻഡ്, കിലിയൻ എംബാപ്പെ തുടങ്ങിയ താരങ്ങളെ ബാഴ്സലോണ സ്വന്തമാക്കില്ലെന്ന് ക്ലബ് പ്രസിഡന്റ് യോൻ ലപോർട്ട. പിഎസ്ജി, ബൊറൂസിയ ഡോർട്മുണ്ട് താരങ്ങളെ വരുന്ന സമ്മറിൽ സ്വന്തമാക്കാൻ ബാഴ്സലോണ മുന്നിൽ തന്നെയുണ്ടെന്ന അഭ്യൂഹങ്ങൾക്കു മറുപടി നൽകുകയായിരുന്നു അദ്ദേഹം.
നേരത്തെ എർലിങ് ഹാലൻഡിനെയും ബാഴ്സലോണയെയും ചേർത്താണ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസം എംബാപ്പക്കായി ക്ലബ് ശ്രമം നടത്തുന്നുണ്ടെന്ന് ഫ്രഞ്ച് മാധ്യമം എൽ എക്വിപ്പെ റിപ്പോർട്ടു ചെയ്തിരുന്നു. എന്നാൽ ഇതുപോലെയുള്ള അഭ്യൂഹങ്ങളും വമ്പൻ ക്ലബുകൾക്ക് മികച്ച താരങ്ങളിൽ താൽപര്യമുണ്ടെന്നുമുള്ള അഭ്യൂഹങ്ങൾ ഫുട്ബോളിൽ സ്വാഭാവികമായ ഒന്നാണെന്നാണ് അദ്ദേഹം പറയുന്നത്.
Barça president Laporta on Erling Haaland deal: "We will not complete any signing that could put the club at risk. That's our philosophy". ⚠️ #FCB
— Fabrizio Romano (@FabrizioRomano) March 25, 2022
"You can talk about players, about big money deals but remember: Barcelona is not going to lose its head", he told @mundodeportivo. pic.twitter.com/m3ENgI2qCr
ഹാലൻഡ്, എംബാപ്പെ എന്നിവരെ സ്വന്തമാക്കാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ മുണ്ടോ ഡീപോർറ്റീവോയോട് ലപോർട്ടയുടെ മറുപടി ഇങ്ങിനെയായിരുന്നു. "ഞാനൊരു പ്രത്യേക കളിക്കാരനെക്കുറിച്ച് സംസാരിക്കാൻ പോകുന്നില്ലെന്ന് വീണ്ടും പറയുന്നു. അതിനു പുറമെ ഈ സ്ഥാപനത്തെ അപകടത്തിലേക്ക് നയിക്കുന്ന ഒരു നീക്കവും ഞങ്ങൾ നടത്തുകയില്ല."
ഒരു താരത്തിലുള്ള താൽപര്യം വ്യക്തമാക്കിയാൽ അയാളുടെ മൂല്യം വർധിക്കാനുള്ള സാധ്യതയെക്കുറിച്ചും ലപോർട്ട പറഞ്ഞു. ട്രാൻസ്ഫർ നീക്കങ്ങളെക്കുറിച്ച് തങ്ങളോ താരമോ സംസാരിക്കുന്നത് ക്ലബിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ കാര്യമാണെന്നും ടെക്നിക്കൽ സെക്രട്ടറിയും സ്പോർട്സ് മാനേജ്മെന്റും സ്ക്വാഡിനെ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം എല്ലാ താരങ്ങൾക്കും ബാഴ്സലോണയിലേക്ക് വരാൻ താല്പര്യമുണ്ടാകുമെന്നും ലപോർട്ട പറഞ്ഞു. ക്ലബിനെയും ടീമിനെയും മുന്നോട്ടു വെക്കുന്ന ശൈലിയെയും ഫുട്ബോളിനെ കുറിച്ചുള്ള അവബോധവും അവരെ ആകർഷിക്കുമെന്നാണ് ലപോർട്ട പറയുന്നത്. എന്നാൽ ക്ലബിന്റെ ശമ്പളബില്ലിന്റെ ഉള്ളിൽ നിന്നുകൊണ്ടുള്ള കാര്യങ്ങൾ മാത്രമേ ചെയ്യാൻ കഴിയൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.