2023-24 സീസണിൽ ബാഴ്‌സലോണ ഹോം മത്സരങ്ങൾ കളിക്കുക ക്യാമ്പ് നൂവിലാവില്ല

Barca Will Play 2023-24 Season Home Matches At Montjuic
Barca Will Play 2023-24 Season Home Matches At Montjuic / Cesc Maymo/GettyImages
facebooktwitterreddit

2023-24 സീസണിൽ ബാഴ്‌സലോണ ഹോം മത്സരങ്ങൾ കളിക്കുക ക്യാമ്പ് നൂവിൽ ആയിരിക്കില്ലെന്നും എസ്‌പാന്യോളിന്റെ മുൻ മൈതാനമായ മോൺജൂക് സ്റ്റേഡിയത്തിൽ ആയിരിക്കുമെന്നും ക്ലബ് പ്രസിഡന്റായ യോൻ ലപോർട്ട സ്ഥിരീകരിച്ചു. ക്യാമ്പ് നൂ പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

"എസ്പായ്-ബാഴ്‌സ പ്രൊജക്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പുനരുദ്ധാരണം നടത്തുന്നതിന്റെ ഭാഗമായി 2023-24 സീസണിൽ ബാഴ്‌സലോണ എസ്റ്റഡി ഒളിമ്പിക് ലൂയിസ് കമ്പനീസിൽ കളിക്കും." കഴിഞ്ഞ ദിവസം സിറ്റി കൗൺസിലിൽ നടന്ന ഒരു പരിപാടിക്കിടയിൽ ബാഴ്‌സലോണ പ്രസിഡന്റ് പറഞ്ഞു.

ബാഴ്‌സലോണയുടെ നഗരവൈരികളായ എസ്പാന്യോളിന്റെ ഹോം മൈതാനമായിരുന്ന സ്റ്റേഡിയമാണ് മോൺജൂക്. 1997 മുതൽ 2009 വരെ എസ്പാന്യോൾ മത്സരങ്ങൾ കളിച്ചത് ഈ സ്റ്റേഡിയത്തിലാണ്. അതിനു ശേഷം അവർ ബാഴ്‌സലോണയുടെ ഔട്ട്‍സ്കർട്ടിലുള്ള ആർസിഡിഇ സ്റ്റേഡിയത്തിലേക്ക് മാറുകയും ചെയ്‌തു.

2022-23 സീസണിന്റെ ഇടയിലാണ് ക്യാമ്പ് നൂവിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ തുടങ്ങാൻ പോകുന്നത്. അതേസമയം അടുത്ത സീസണിലെ മത്സരങ്ങളെ അതു ബാധിക്കില്ല. അടുത്ത സീസൺ ക്യാമ്പ് നൂവിൽ തന്നെ കളിച്ച് അതിനു ശേഷമായിരിക്കും മോൺജൂകിലേക്ക് മാറുക.

ഏതാണ്ട് അൻപതിനായിരം പേർക്കിരിക്കാവുന്ന സ്റ്റേഡിയമാണ് മോൺജൂക്ക്. നേരത്തെ സാന്റിയാഗോ ബെർണാബുവിന്റെ നിർമാണ പ്രവർത്തനങ്ങൾ കാരണം റയൽ മാഡ്രിഡും മറ്റൊരു സ്റ്റേഡിയത്തിലാണ് കുറച്ചു കാലം കളിച്ചിരുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.