Transfers

റയൽ മാഡ്രിഡിനോട് ആത്മാർത്ഥത പുലർത്തുന്നതിനാൽ റിഗ്വിലോണിനു വേണ്ടിയുള്ള നീക്കത്തിൽ നിന്നും പിന്മാറി ബാഴ്‌സലോണ

Sreejith N
Barcelona Rule Out Signing Reguilon Due To His Real Madrid Loyalties
Barcelona Rule Out Signing Reguilon Due To His Real Madrid Loyalties / Chris Brunskill/Fantasista/GettyImages
facebooktwitterreddit

വരുന്ന സീസണിലേക്ക് മികച്ച രീതിയിൽ തയ്യാറെടുക്കുന്ന ബാഴ്‌സലോണ ടീമിന്റെ വിവിധ മേഖലകളെ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ശക്തമാക്കിയിട്ടുണ്ട്. പ്രതിരോധത്തിലും മധ്യനിരയിലെ ആക്രമണനിരയിലുമെല്ലാം ലക്ഷ്യമിട്ട താരങ്ങളെ തന്നെയെത്തിക്കാൻ കഴിഞ്ഞ ബാഴ്‌സലോണ കൂടുതൽ സൈനിംഗുകൾ ഈ സമ്മറിൽ നടത്താൻ ഒരുങ്ങുകയാണ്.

ജോർദി ആൽബയോട് മത്സരിക്കാൻ ഒരു ലെഫ്റ്റ് ബാക്കിനെ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ സ്വന്തമാക്കാൻ ബാഴ്‌സക്ക് പദ്ധതിയുണ്ട്. ചെൽസി താരം മാർക്കോസ് അലോൺസോ, ടോട്ടനം ഹോസ്‌പർ താരം സെർജി റിഗ്വിലോൺ എന്നിവരെയാണ് ബാഴ്‌സലോണ പ്രധാനമായും നോട്ടമിട്ടിരുന്നതെങ്കിലും ഇപ്പോൾ റിഗ്വിലോണിനു വേണ്ടിയുള്ള നീക്കത്തിൽ നിന്നും അവർ പിന്മാറിയെന്ന് സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു.

മുൻ റയൽ മാഡ്രിഡ് താരമായ സെർജി റിഗ്വിലോണിനു ലോസ് ബ്ലാങ്കോസിനോടുള്ള ആത്മാർഥതയാണ് ട്രാൻസ്‌ഫർ നീക്കങ്ങളിൽ നിന്നും ബാഴ്‌സലോണ പിൻമാറാൻ പ്രധാന കാരണമായത്. അതിനു പുറമെ ടോട്ടനത്തിലേക്ക് ചേക്കേറിയതിനു ശേഷം താരത്തിന് സ്ഥിരതയുള്ള പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല. ഇതേത്തുടർന്ന് കോണ്ടേക്ക് ഇന്ർ മിലാനിൽ നിന്നും ക്രൊയേഷ്യൻ താരം നിന്നും ഇവാൻ പെരിസിച്ചിനെ സ്വന്തമാക്കേണ്ടി വന്നതും ബാഴ്‌സലോണ കണക്കിലെത്തുവെന്ന് റിപ്പോർട്ട് പറയുന്നു.

നിലവിൽ ലെഫ്റ്റ് ബാക്ക് സ്ഥാനത്തേക്ക് ബാഴ്‌സ പ്രധാനമായും പരിഗണിക്കുന്നത് ചെൽസിയുടെ മാർക്കോസ് അലോൻസോയെ തന്നെയാണ്. സ്‌പാനിഷ്‌ താരത്തെ സ്വന്തമാക്കാനായില്ലെങ്കിൽ നിലവിൽ മൊണാക്കോയിൽ കളിക്കുന്ന അത്ലറ്റികോ മാഡ്രിഡിന്റെ അക്കാദമിയിൽ മുൻപുണ്ടായിരുന്ന ബ്രസീലിയൻ താരം കയോ ഹെൻറിക്വയെ ബാഴ്‌സലോണ ടീമിലെത്തിക്കാൻ ശ്രമിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit