ലെവൻഡോസ്കി ട്രാൻസ്ഫറിനു ബാഴ്സയും ബയേൺ മ്യൂണിക്കും തമ്മിൽ ധാരണയിലെത്തി


സമ്മർ ട്രാൻസ്ഫർ ജാലകത്തിലെ ഏറ്റവും പ്രധാന ലക്ഷ്യമായിരുന്ന റോബർട്ട് ലെവൻഡോസ്കിയെ ബാഴ്സലോണ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നു. യൂറോപ്പിലെ വിവിധ മാധ്യമങ്ങളും ട്രാൻസ്ഫർ എക്സ്പെർട്ട് ഫാബ്രിസിയോ റൊമാനോയും വെളിപ്പെടുത്തുന്നതു പ്രകാരം പോളിഷ് താരത്തിന്റ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ബാഴ്സലോണയും ബയേൺ മ്യൂണിക്കും തമ്മിൽ ധാരണയിൽ എത്തിയിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം നാൽപ്പത്തിയഞ്ച് മില്യൺ യൂറോയാണ് റോബർട്ട് ലെവൻഡോസ്കിക്കായി ബാഴ്സലോണ ട്രാൻസ്ഫർ ഫീസായി ആദ്യം നൽകുക. ഇതിനു പുറമെ അഞ്ചു മില്യൺ യൂറോയുടെ ആഡ് ഓണുകളും കരാറിലുണ്ട്. ബാഴ്സയിൽ ഇന്നെത്തുമെന്ന് പ്രതീക്ഷിക്കുന്ന ലെവൻഡോസ്കി അതിനു പിന്നാലെ അമേരിക്കയിൽ പ്രീ സീസണായി പോകുന്ന ടീമിന്റെ കൂടെ ചേരും.
Robert Lewandowski to Barcelona, here we go! FC Bayern have just told Barça that they have accepted final proposal. Agreement finally in place between all parties. 🚨🔵🔴 #FCB
— Fabrizio Romano (@FabrizioRomano) July 15, 2022
Lewandowski asked Bayern to leave also on Friday - he will jlin Barcelona during the weekend. 🇵🇱 pic.twitter.com/nmodHuNscw
ലെവൻഡോസ്കി ട്രാൻസ്ഫർ ബാഴ്സലോണ അടുത്തു തന്നെ പൂർത്തിയാക്കുമെങ്കിലും താരത്തെ ആരാധകർക്കു മുന്നിൽ അവതരിപ്പിക്കുന്ന ചടങ്ങ് കുറച്ച വൈകിയേ ഉണ്ടാവുകയുള്ളൂ. അമേരിക്കയിൽ വെച്ചു നടക്കുന്ന പ്രീ സീസൺ മത്സരങ്ങൾക്കു ശേഷം മെക്സിക്കൻ ടീമായ പുമാസ് യുഎൻഎഎമ്മുമായി നടക്കുന്ന യോൻ ഗാമ്പർ ട്രോഫിക്കു മുൻപായാണ് ബാഴ്സലോണ ലെവൻഡോസ്കിയെ അവതരിപ്പിക്കുക.
ബയേൺ മ്യൂണിക്ക് വിടാനുള്ള താൽപര്യം നേരത്തെ തന്നെ ലെവൻഡോസ്കി പ്രകടിപ്പിച്ചിരുന്നെങ്കിലും ബയേൺ താരത്തെ വിട്ടുകൊടുക്കാൻ മടി കാണിച്ചിരുന്നു. ഇതുകൂടാതെ ട്രാൻസ്ഫർ ഫീസിന്റെ കാര്യത്തിലും ധാരണയിലെത്താൻ വൈകി. ചെൽസി, പിഎസ്ജി തുടങ്ങിയ ക്ലബുകളും ലെവൻഡോസ്കിക്കു വേണ്ടി രംഗത്തുണ്ടായിരുന്നെങ്കിലും ആ ഓഫറുകൾ തഴഞ്ഞാണ് താരം ബാഴ്സലോണയെ തിരഞ്ഞെടുത്തത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.