Football in Malayalam

ഡെംബലെയും മാർഷ്യലിനെയും പരസ്‌പരം കൈമാറാനുള്ള ചർച്ചകൾ നടത്തി മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്‌സലോണയും

Sreejith N
FBL-WC-2022-EUR-QUALIFIERS-KAZ-FRA
FBL-WC-2022-EUR-QUALIFIERS-KAZ-FRA / FRANCK FIFE/GettyImages
facebooktwitterreddit

സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണെങ്കിലും ജനുവരി ട്രാൻസ്‌ഫർ ജാലകവുമായി ബന്ധപ്പെട്ട ആദ്യത്തെ സൈനിങ്‌ നടത്തിയ ക്ലബാണ് ബാഴ്‌സലോണ. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും അൻപത്തിയഞ്ചു മില്യൺ യൂറോയുടെ ട്രാൻസ്‌ഫറിൽ ഫെറൻ ടോറസാണ് ബാഴ്‌സലോണയിൽ എത്തിയത്. എന്നാൽ ടീമിനെ ശക്തിപ്പെടുത്തൽ അവിടം കൊണ്ടു നിർത്താൻ ബാഴ്‌സലോണ തയ്യാറല്ല.

ഫെറൻ ടോറസിനെ സ്വന്തമാക്കിയെങ്കിലും ഇതുവരെയും താരത്തെ ടീമിന്റെ ഭാഗമായി രജിസ്റ്റർ ചെയ്യാൻ ബാഴ്‌സലോണക്ക് കഴിഞ്ഞിട്ടില്ല. അതിനായി നിലവിൽ ടീമിലുള്ള താരങ്ങളിൽ ചിലരെ ഒഴിവാക്കി ക്ലബിന്റെ വേതനബിൽ കുറക്കേണ്ടത് ബാഴ്‌സലോണക്ക് അനിവാര്യമാണ്. കുട്ടീന്യോ, ഉംറ്റിറ്റി, ലൂക്ക് ഡി ജോംഗ് തുടങ്ങിയ താരങ്ങളെ ജനുവരിയിൽ ഇതിനായി ഒഴിവാക്കുന്ന കാര്യം ക്ലബ് പരിഗണിക്കുന്നുണ്ട്.

അതേസമയം ഇതുവരെയും കരാർ പുതുക്കാത്ത ഡെംബലെയുടെ കാര്യത്തിൽ ബാഴ്‌സലോണ അനിശ്ചിതത്വം നേരിടുന്നുണ്ട്. ഫ്രഞ്ച് മുന്നേറ്റനിര താരം കരാർ പുതുക്കാൻ തയ്യാറാവുന്നില്ല എങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറ്റനിര താരമായ ആന്റണി മാർഷ്യലുമായി ഡെംബലെയെ കൈമാറ്റം ചെയ്യുന്നതിനും ബാഴ്‌സലോണക്ക് പദ്ധതിയുണ്ടെന്ന് സ്‌പാനിഷ്‌ മാധ്യമമായ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം രണ്ടു ക്ലബുകൾക്കും ഈ ഡീലിൽ വളരെയധികം താൽപര്യമുണ്ട്. ആന്റണി മാർഷ്യൽ ആറു മാസത്തെ ലോൺ കരാറിൽ ബാഴ്‌സലോണയിലേക്ക് എത്തുമ്പോൾ ആറു മാസം മാത്രം കരാറിൽ ബാക്കിയുള്ള ഡെംബലെ സ്ഥിരം കരാറിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുക. എന്നാൽ താരം കരാർ പുതുക്കാൻ തയ്യാറായാൽ ഈ ഡീലിൽ നിന്നും ബാഴ്‌സ പിന്മാറും.

നിലവിൽ ബാഴ്‌സലോണയുമായി കരാർ പുതുക്കാൻ ഡെംബലെ തയ്യാറായിട്ടില്ല. സാവിക്ക് ഡെംബലെയെ നിലനിർത്താൻ വളരെ താൽപര്യമുണ്ടെങ്കിലും താരം ആവശ്യപ്പെടുന്ന വേതനം ബാഴ്‌സലോണയ്ക്ക് നിലവിലെ സാഹചര്യത്തിൽ ചിന്തിക്കാൻ പോലും കഴിയാത്തതാണ്. എന്നാൽ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും രണ്ടു പാർട്ടികളും തുടരുകയാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit