Transfers

ചെൽസിയെ മറികടന്ന് റാഫിന്യയെ സ്വന്തമാക്കാൻ ലീഡ്‌സുമായി ധാരണയിലെത്തി ബാഴ്‌സലോണ

Vaisakh. M
Barcelona have struck a deal to sign Raphinha
Barcelona have struck a deal to sign Raphinha / Craig Mercer/MB Media/GettyImages
facebooktwitterreddit

60 മില്യൺ വിലയിട്ടിരിക്കുന്ന ബ്രസീലിയൻ മുന്നേറ്റതാരം റാഫിഞ്ഞക്കായി ബാഴ്സലോണ ലീഡ്‌സ് യുണൈറ്റഡുമായി ധാരണയിലെത്തിയതായി 90min സ്ഥിരീകരിക്കുന്നു.

ബാഴ്സലോണയുമായി മാസങ്ങൾക്കു മുൻപേ ട്രാൻസ്ഫർ അഭ്യൂഹങ്ങൾ ഉയർന്നു കേട്ട താരമായിരുന്നു റാഫിഞ്ഞ. എന്നാൽ താരത്തിനായി ബാഴ്സക്കെതിരെ അടുത്തിടെ ചെൽസിയും മത്സരത്തിലേക്ക് കടന്നുവന്നു. ഇതുവരെയും ലീഡ്‌സ് മുന്നോട്ടുവെച്ച വിലയിലേക്ക് ഓഫർ ഉയർത്താൻ ബാഴ്‌സലോണ മടിച്ചു നിൽക്കുകയുമായിരുന്നു.

ഈ സമയം ചെൽസി താരവുമായി വ്യക്തിഗത നിബന്ധനകൾക്കായി ശ്രമിക്കുകയായിരുന്നു. എന്നാൽ മുൻ ബാഴ്സ താരവും താരത്തിന്റെ ഏജന്റുമായ ഡെക്കോയുടെ ഇടപെടൽ മൂലം ബാഴ്സ ലീഡ്‌സിന്റെ വിലയിലേക്ക് ഓഫർ ഉയർത്തുകയും ലീഡ്‌സുമായി ഒരു ധാരണയിലെത്തുകയും ചെയ്തു.

ലീഡ്‌സ് ആവശ്യപ്പെട്ട 60 മില്യൺ യൂറോയിലേക്ക് ബാഴ്സ ഓഫർ ഉയർത്തിയതായും ട്രാൻസ്ഫർ തുക എങ്ങനെ നൽകുമെന്ന പ്ലാൻ ലീഡ്‌സ് അഗീകരിച്ചതായും 90Min അടുത്ത വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു. ട്രാൻഫർ തുക ഒന്നിലധികം വർഷങ്ങൾ കൊണ്ട് നൽകുന്ന രീതിയാണ് ബാഴ്സ മുന്നോട്ടു വെച്ചിരിക്കുന്നത്.

റാഫിന്യയുമായി മാസങ്ങൾക്ക് മുൻപ് തന്നെ വ്യക്തിഗതമായി ബാഴ്സലോണ ധാരണയിലെത്തിയിരുന്നു. താരം മുൻ‌തൂക്കം നൽകിയിരുന്നതും ബാഴ്സലോണയിലേക്കുള്ള ട്രാൻഫറിനായിരുന്നു.

എന്നാൽ ബാഴ്സലോണയുടെ ഈ നീക്കം ട്രാൻഫർ ജാലകത്തിൽ മറ്റൊരു പോരിനു വഴിയൊരുക്കിയിരിക്കുകയാണ്. സെവിയ്യയിൽ നിന്നും ബാഴ്സ നോട്ടമിട്ടിരുന്ന പ്രതിരോധതാരം ജൂൾസ് കൂണ്ടേക്കായി ചെൽസി ശക്തമായ ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ബാഴ്സലോണയിലേക്ക് കണ്ണും നട്ടിരിക്കുന്ന ലെവൻഡോവ്സ്കിയിലും ചെൽസി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ചെൽസിയിൽ നിന്നും സെസാർ ആസ്പിലിക്കേറ്റയിലും മാർക്കോസ് അലോൺസോയിലും ബാഴ്സ താത്പര്യം പ്രകടിപ്പിക്കുമ്പോൾ ഫ്രീ ട്രാൻഫറിൽ ക്രിസ്റ്റെസനെ ബാഴ്സലോണ ഇതിനോടകം സ്വന്തമാക്കിയിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit