നെതർലൻഡ്‌സിനെതിരായ തോൽവി, ലോകകപ്പിനു മുൻപ് വെയിൽസ് കടുത്ത അടവുകൾ പഠിക്കണമെന്ന് ഗാരെത് ബേൽ
By Sreejith N

നെതർലൻഡ്‌സിനെതിരെ നടന്ന യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ തോൽവി വഴങ്ങിയതിനു പിന്നാലെ വെയിൽസ് ലോകകപ്പിനു മുൻപ് കടുത്ത അടവുകൾ പഠിക്കണമെന്ന നിർദ്ദേശവുമായി ടീമിലെ സൂപ്പർതാരം ഗാരെത് ബേൽ. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വെയിൽസ് പരാജയപ്പെട്ടത്.
കൂപ്മെയ്‌നേഴ്‌സിന്റെ ഗോളിൽ അൻപതാം മിനുട്ടിൽ തന്നെ മുന്നിലെത്തിയ നെതർലാൻഡ്‌സിനെതിരെ തൊണ്ണൂറ്റിരണ്ടാം മിനുട്ടിൽ നോറിങ്‌ടൺ ഡേവിസിലൂടെ വെയിൽസ് സമനില പിടിച്ചെങ്കിലും അതിന്റെ തൊട്ടടുത്ത മിനുട്ടിൽ വൗട്ട് വെഗോർസ്‌റ്റ് ഗോൾ നേടി നെതർലാൻഡ്‌സിനെ വിജയത്തിലെത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കടുത്ത അടവുകൾ ടീം പ്രയോഗിക്കണം എന്ന് ബേൽ പറഞ്ഞത്.
Gareth Bale says Wales must learn “the dark arts” after conceding a last-minute goal that saw them beaten 2-1 by Nations League opponents Hollandhttps://t.co/iKmWQSicDv
— PA Dugout (@PAdugout) June 9, 2022
"ഞങ്ങളുടെ ഏറ്റവും മികച്ച സ്‌ക്വാഡ് ഇല്ലാത്തതിനാൽ തന്നെ ഇതു ബുദ്ധിമുട്ടേറിയ മത്സരമായിരുന്നു. പക്ഷെ ഇറങ്ങിയ താരങ്ങൾ കഠിനാധ്വാനം ചെയ്‌തു. സമനില ഗോൾ നേടുകയും അതിനു പിന്നാലെ ഗോൾ വഴങ്ങുകയും ചെയ്യുന്നത് നിരാശയാണെങ്കിലും ഞങ്ങൾ ഡി ജോങിനെ ഫൗൾ ചെയ്യാൻ കടുത്ത അടവുകൾ അറിഞ്ഞിരിക്കണമായിരുന്നു. അതിനുള്ള അവസരമാണിത്. ലോകകപ്പിൽ ഇത് സംഭവിച്ചാൽ എന്ത് ചെയ്യണമോ, അതു തന്നെ ചെയ്യണം."
"ഗ്രൂപ്പ് എയിലുള്ള, ഇവിടെയെത്താൻ അർഹരായ ഞങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾക്കെതിരെ സ്വയം പരീക്ഷിക്കുകയായിരുന്നു. കുറച്ച് താഴെ കിടക്കുന്ന ടീമാണെങ്കിൽ അവസാനം ലഭിച്ച ചാൻസുമായി പോകുമായിരുന്നു. പക്ഷെ ടോപ് ടീമുകളുമായി കളിക്കുമ്പോൾ ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ ചെയ്യണം. തോൽവി വഴങ്ങിയത് വിഷമമാണെങ്കിലും ഞങ്ങളൊരു യുവനിരയാണ്." മത്സരത്തിനു ശേഷം ബേൽ പറഞ്ഞു.
നെതർലൻഡ്‌സിനോടും തോൽവി വഴങ്ങിയതോടെ കളിച്ച രണ്ടു യുവേഫ നേഷൻസ് ലീഗ് മത്സരങ്ങളിലും വെയിൽസ് തോൽവി വഴങ്ങുകയാണ് ചെയ്‌തത്. അതേസമയം യുക്രൈനെ ലോകകപ്പ് യോഗ്യത പ്ലേ ഓഫിൽ തോൽപ്പിച്ച് ഖത്തർ ലോകകപ്പിൽ സ്ഥാനം നേടാൻ അവർക്കു കഴിഞ്ഞിരുന്നു. നെതർലാൻഡ്‌സ് നേഷൻസ് ലീഗിൽ രണ്ടാമത്തെ വിജയമാണ് നേടുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.