ചെല്‍സി വിട്ടാല്‍ അസ്പിലിക്യേറ്റ ബാഴ്സയിലെത്തുമെന്ന് റിപ്പോര്‍ട്ട്

ചെല്‍സിയുമായുള്ള കരാര്‍ ഈ സീസണോടെ അവസാനിക്കുന്ന സ്പാനിഷ് താരം സെസാർ അസ്പിലിക്വേറ്റ ബാഴ്സലോണയിലെത്തുമെന്ന് റിപ്പോര്‍ട്ട്. സ്പാനിഷ് ടി.വിയായ എല്‍ ചിരിങ്കിറ്യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതായി സ്പോര്‍ട് വ്യക്തമാക്കി.
ചെല്‍സിയുമായുള്ള കരാര്‍ തീരുന്ന മുറക്ക് മൂന്ന് വര്‍ഷത്തെ കരാറില്‍ ബാഴ്സലോണയില്‍ ചേരാന്‍ അസ്പിലിക്വേറ്റയുമായി കാറ്റലൻ ക്ലബ് വാക്കാലുള്ള ധാരണയിലെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. 32 വയസുകാരനായ താരത്തിന്റെ ചെല്‍സിയിലെ കരാര്‍ ഈ സമ്മറോടെ അവസാനിക്കുകയാണ്. അതിനെ തുടര്‍ന്നാണ് താരം ടീം വിടാന്‍ ശ്രമം നടത്തുന്നത്.
നിരവധി കിരീട നേട്ടങ്ങളില്‍ ചെല്‍സിയുടെ പ്രതിരോധത്തിലെ പ്രധാന താരമായ അസ്പിലിക്വേറ്റയെ നിലനിര്‍ത്താന്‍ ബ്ലൂസ് ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ താരം ചെല്‍സിയില്‍ തുടരാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചെല്‍സിയില്‍ നടത്തിയ അത്യൂജ്ജല പ്രകടനം കാരണം ഏറെ നാളുകള്‍ക്ക് ശേഷം അസ്പിലിക്വേറ്റക്ക് സ്പാനിഷ് ദേശീയ ടീമിലേക്ക് വിളി ലഭിച്ചിരുന്നു.
ദേശീയ ടീമിലെത്തിയ അസ്പിലിക്വേറ്റ അവിടെയും മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. ബാഴ്സലോണയുടെ പുതിയ പരിശീലകന് സാവി ഹെര്‍ണാണ്ടസിന്റെ നിര്‍ദേശപ്രകാരം പ്രതിരോധനിര ശക്തിപ്പെടുത്തുന്നത് വേണ്ടിയാണ് താരത്തെ ബാഴ്സലോണ നോട്ടമിട്ടിരിക്കുന്നത്. ലെഫ്റ്റ് ബാക്കായും റൈറ്റ് ബാക്കായും അത്യാവശ്യ ഘട്ടത്തില്‍ സെന്റര്‍ ബാക്കിലും കളിക്കാന്‍ കഴിവുള്ള താരമാണ് അസ്പിലിക്വേറ്റ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.