Real Madrid News

തന്നെ പിഎസ്‌ജിയിലേക്ക് കൊണ്ട് വരാൻ കിലിയൻ എംബാപ്പെ ശ്രമിച്ചിരുന്നെന്ന് വെളിപ്പെടുത്തി ഔറേലിയെൻ ചുവമേനി

Ali Shibil Roshan
Tchouameni (middle) chose Real Madrid
Tchouameni (middle) chose Real Madrid / FRANCK FIFE/GettyImages
facebooktwitterreddit

തന്നെ പിഎസ്‌ജിയിലേക്ക് കൊണ്ട് വരാൻ ഫ്രാൻസ് ദേശിയ ടീമിലെ സഹതാരമായ കിലിയൻ എംബാപ്പെ ശ്രമിച്ചിരുന്നെന്ന് വെളിപ്പെടുത്തി റയൽ മാഡ്രിഡിന്റെ പുതിയ സൈനിങായ ഔറേലിയെൻ ചുവമേനി. റയൽ മാഡ്രിഡ് താരമായ അവതരിക്കപ്പെട്ടതിന് ശേഷമുള്ള ആദ്യത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.

"ഈ സീസണിന്റെ അവസാനത്തിൽ ഞാൻ മൊണാക്കോ വിടുമെന്ന് ദേശീയ ടീമിലെ എന്റെ സഹതാരമായ എംബാപ്പെക്ക് നേരത്തെ തന്നെ അറിയാമായിരുന്നു, ഞാൻ പിഎസ്‌ജിയിലേക്ക് ചേക്കേറാൻ പോകുകയാണോ എന്നറിയാൻ അവന് താൽപ്പര്യമുണ്ടായിരുന്നു," ചുവമേനി പറഞ്ഞു.

"എന്നിരുന്നാലും, എന്റെ ആദ്യ ചോയ്‌സ് എപ്പോഴും റയൽ മാഡ്രിഡായിരുന്നു. അവൻ അത് പൂർണ്ണമായും മനസ്സിലാക്കി. എന്റെ കാര്യത്തിൽ അവൻ ശരിക്കും സന്തുഷ്ടനാണ്," ചുവമേനി കൂട്ടിച്ചേർത്തു.

കഴിഞ്ഞ സീസണിൽ മൊണാക്കോ നിരയിലെ നിർണായക സാന്നിധ്യമായിരുന്ന ചുവമേനി ആറ് വർഷത്തെ കരാറിലാണ് റയൽ മാഡ്രിഡിലേക്ക് ചേക്കേറിയത്. റയലിൽ 18ആം നമ്പർ ജേഴ്‌സിയാകും താരം അണിയുക.

അതേ സമയം, ഫ്രീ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ നേരത്തെ എംബാപ്പെക്ക് അവസരമുണ്ടായിരുന്നു. എംബാപ്പെയെ റയൽ സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നെങ്കിലും, പിഎസ്‌ജിയുമായുള്ള കരാർ പുതുക്കാനാണ് താരം തീരുമാനിച്ചത്.

facebooktwitterreddit