Football in Malayalam

റയൽ മാഡ്രിഡിന്റെ പെനാൽറ്റി വിമർശനങ്ങളോട് അതേ നാണയത്തിൽ തിരിച്ചടിച്ച് അത്ലറ്റികോ മാഡ്രിഡ്

Sreejith N
Atletico de Madrid v Real Madrid - La Liga Santander
Atletico de Madrid v Real Madrid - La Liga Santander / Denis Doyle/Getty Images
facebooktwitterreddit

റയലും അത്ലറ്റികോയും തമ്മിൽ നടന്ന മാഡ്രിഡ് ഡെർബി പോരാട്ടത്തിന് ശേഷം ഏറെ ചർച്ചകൾക്ക് വിധേയമായ സംഭവമാണ് അത്ലറ്റികോ താരമായ ഫെലിപ്പെയുടെ ഹാൻഡ് ബോൾ. പെനാൽറ്റി ബോക്‌സിനുള്ളിൽ വെച്ച് പന്ത് കൈകൊണ്ട് തൊട്ടതിനു ലഭിക്കേണ്ടിയിരുന്ന പെനാൽറ്റി റഫറി അനുവദിച്ചില്ലെന്നു പറഞ്ഞ് മത്സരത്തിനിടയിലും അതിനു ശേഷവും റയൽ മാഡ്രിഡ് താരങ്ങളടക്കമുള്ളവർ രംഗത്തു വന്നിരുന്നു.

എന്നാൽ മുൻ ലാ ലീഗ റഫറിയായ ആൻഡുജാർ ഒലിവർ അടക്കം പലരും അതൊരു പെനാൽറ്റി ആയിരുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്. ഫെലിപ്പെ മനഃപൂർവം പന്ത് കൈകൊണ്ടു തടുക്കാൻ ശ്രമിച്ചിട്ടില്ലെന്നും തീർത്തും യാദൃശ്ചികമായി സംഭവിച്ച കാര്യം പെനാൽറ്റി അർഹിക്കുന്നില്ലെന്നുമാണ് ഒലിവർ സ്‌പാനിഷ്‌ മാധ്യമം മാർക്കയോട് വ്യക്തമാക്കിയത്.

ഇപ്പോൾ റയൽ മാഡ്രിഡ് നടത്തിയ വിമർശനങ്ങൾക്ക് അതെ നാണയത്തിൽ മറുപടി നൽകി അത്ലറ്റികോ മാഡ്രിഡ് രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ ഒഫിഷ്യൽ ട്വിറ്റർ പേജിലാണ് അത്ലറ്റികോ മത്സരത്തിന് ശേഷമുള്ള റയലിന്റെ വിമർശനങ്ങളോട് പ്രതികരിച്ചത്.

"അവർ ശരിയായ തീരുമാനങ്ങളെ വരെ വിമർശിക്കും. എല്ലായിപ്പോഴും കാറ്റ് അനുകൂലമായി ലഭിച്ച് ചിലർക്ക് ശീലമായിരിക്കുന്നു," അത്ലറ്റികോ മാഡ്രിഡ് ട്വിറ്ററിൽ കുറിച്ചു. റയലിന് അനുകൂലമായ തീരുമാനങ്ങൾ നിരവധി റഫറിമാർ എടുക്കുന്നുണ്ടെന്ന ആരോപണങ്ങളെ ഓർമ്മിപ്പിക്കുക കൂടിയാണ് ഈ ട്വീറ്റിലൂടെ അത്ലറ്റികോ ചെയ്തതെന്നതു വ്യക്തമാണ്.

facebooktwitterreddit