Transfers

ഗാരെത് ബേലിനെ ഫ്രീ ട്രാൻസ്‌ഫറിൽ സ്വന്തമാക്കാനുള്ള അവസരം വേണ്ടെന്നു വെച്ച് അത്ലറ്റികോ മാഡ്രിഡ്

Sreejith N
Atletico Madrid Rejected Chance To Sign Gareth Bale
Atletico Madrid Rejected Chance To Sign Gareth Bale / Denis Doyle/GettyImages
facebooktwitterreddit

റയൽ മാഡ്രിഡ് മുന്നേറ്റനിര താരമായ ഗാരെത് ബേലിനെ സ്വന്തമാക്കാനുള്ള അവസരം അത്ലറ്റികോ മാഡ്രിഡ് വേണ്ടെന്നു വെച്ചുവെന്ന് റിപ്പോർട്ടുകൾ. ജൂണോടെ റയൽ മാഡ്രിഡ് കരാർ പൂർത്തിയാകുന്ന വെയിൽസ്‌ താരത്തെ ഫ്രീ ട്രാൻസ്‌ഫറിൽ സ്വന്തമാക്കാനുള്ള അവസരമാണ് അത്ലറ്റികോ മാഡ്രിഡ് നിരസിച്ചത്.

കദേന കോപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം ബേലിന്റെ ഏജന്റായ ജോനാഥൻ ബാർനറ്റ് അത്ലറ്റികോ മാഡ്രിഡ് നേതൃത്വത്തെ കണ്ട് താരത്തെ ഓഫർ ചെയ്യുകയുണ്ടായി. അദ്ദേഹം മുന്നോട്ടു വെച്ച ഓഫറിനെ അത്ലറ്റികോ മാഡ്രിഡ് അഭിനന്ദിച്ചുവെങ്കിലും അടുത്ത സീസണിലേക്ക് തങ്ങൾ പരിഗണിക്കുന്ന താരങ്ങളിൽ ബേൽ ഇല്ലെന്നാണ് അത്ലറ്റികോ അറിയിച്ചത്.

അതേസമയം ഈ സമ്മറിൽ ബേൽ ഫുട്ബോൾ കരിയർ തന്നെ അവസാനിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോകകപ്പ് യോഗ്യത പ്ലേ ഓഫ് കളിക്കാനിരിക്കുന്ന വെയിൽസ്‌ ടീം ടൂർണമെന്റിന് യോഗ്യത നേടിയില്ലെങ്കിൽ ബേൽ ഫുട്ബോളിൽ നിന്നും വിരമിക്കാൻ സാധ്യത കൂടുതലാണ്.

അതേസമയം വെയിൽസ്‌ ലോകകപ്പ് യോഗ്യത നേടിയാൽ 32 വയസുള്ള താരം ഫുട്ബോളിൽ തന്നെ തുടരും. കുടുംബം മാഡ്രിഡിൽ ആയതു കൊണ്ട് അവിടെത്തന്നെ തുടരാൻ വേണ്ടിയാണ് ഗാരെത് ബേൽ അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറാൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

റയൽ മാഡ്രിഡിനു വേണ്ടി എണ്ണമറ്റ നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് ബേലെങ്കിലും ക്ലബിന്റെ ആരാധകർക്ക് താരത്തിൽ അത്ര താൽപര്യമില്ല. റയൽ മാഡ്രിഡിനൊപ്പം നാൾ ചാമ്പ്യൻസ് ലീഗും മൂന്നു ലീഗും നാല് ക്ലബ് ലോകകപ്പും മൂന്നു സ്‌പാനിഷ്‌ സൂപ്പർ കപ്പും മൂന്നു യൂറോപ്യൻ സൂപ്പർകപ്പും ഒരു കോപ്പ ഡെൽ റേയും റയൽ നേടിയിട്ടുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit