Cristiano Ronaldo

റൊണാൾഡോയെ സ്വന്തമാക്കുന്നതിനെതിരെ സോഷ്യൽ മീഡിയ ക്യാമ്പെയ്ൻ ആരംഭിച്ച് അത്ലറ്റികോ മാഡ്രിഡ് ആരാധകർ

Sreejith N
Atletico Madrid Fans Started Social Media Campaign Against Signing Ronaldo
Atletico Madrid Fans Started Social Media Campaign Against Signing Ronaldo / Matthew Ashton - AMA/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാനുള്ള ക്ലബിന്റെ നീക്കത്തിനെതിരെ അത്ലറ്റികോ മാഡ്രിഡ് ആരാധകർ രംഗത്ത്. മുൻ റയൽ മാഡ്രിഡ് താരമായ റൊണാൾഡോയെ ടീമിൽ എത്തിക്കരുതെന്ന് ആവശ്യവുമായി സോഷ്യൽ മീഡിയ ക്യാംപെയ്‌നുമായാണ് ആരാധകർ രംഗത്തു വന്നിരിക്കുന്നത്.

ചാമ്പ്യൻസ് ലീഗ് കളിക്കാനുള്ള ആഗ്രഹമുള്ളതിനാൽ തന്നെ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ താത്പര്യപ്പെടുന്നുണ്ട്‌. ക്ലബിനോട് ഇക്കാര്യം താരം അറിയിച്ചുവെന്ന റിപ്പോർട്ടുകൾ വന്നതിനു ശേഷം താരത്തെ സ്വന്തമാക്കാൻ സാധ്യതയുള്ള ക്ലബുകളിൽ ഒന്നായി അത്ലറ്റികോ മാഡ്രിഡ് കണക്കാക്കപ്പെടുന്നുണ്ട്.

സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം അത്ലറ്റികോ മാഡ്രിഡ് റൊണാൾഡോയെ സ്വന്തമാക്കുന്ന കാര്യം സജീവമായി പരിഗണിക്കുന്നുണ്ട്. അതിനു വേണ്ടി വേതനബ്ബിൽ കുറക്കാൻ ബാഴ്‌സലോണയിൽ നിന്നും ലോണിൽ കളിക്കുന്ന അന്റോയിന് ഗ്രീസ്‌മനെ ഒഴിവാക്കുന്ന കാര്യവും അവർ പരിഗണിക്കുന്നു. എന്നാൽ അത്ലറ്റികോ മാഡ്രിഡ് ആരാധകർ ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു.

റൊണാൾഡോയെ സ്വന്തമാക്കുന്നതിനെതിരെ '#ContraCR7' എന്ന ഹാഷ്‌ടാഗ്‌ ക്യാമ്പയിൻ അത്ലറ്റികോ മാഡ്രിഡ് ആരാധകർ സോഷ്യൽ മീഡിയയിൽ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. സ്പെയിനിൽ ഇപ്പോൾ ട്രെന്റിങായി നിൽക്കുന്ന ഹാഷ്‌ടാഗും ഇതു തന്നെയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബ്ബിലേക്ക് ചേക്കേറാൻ നിൽക്കുന്ന റൊണാൾഡോയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് അത്ലറ്റികോ മാഡ്രിഡ് ആരാധകരുടെ ക്യാമ്പയിൻ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit