Football in Malayalam

അന്റോണിയോ ലോപസ് എടികെ മോഹന്‍ ബഗാന്‍ പരിശീലകസ്ഥാനമൊഴിഞ്ഞു

Haroon Rasheed
FBL-IND-ISL-HABAS
FBL-IND-ISL-HABAS / STR/GettyImages
facebooktwitterreddit

ഐ.എസ്.എല്‍ ടീമായ എ.ടി.കെ മോഹന്‍ ബഗാന്റെ പരിശീലകന്‍ അന്റോണിയോ ലോപസ് ഹബാസ് രാജിവെച്ചു. മോഹന്‍ ബഗാന്റെ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ലോപസിന്റെ രാജി.
സഹ പരിശീലകന്‍ മാനുവല്‍ കസ്‌കെല്ലാനക്കാകും ഇനി മോഹന്‍ ബഗാന്റെ പരിശീലക ചുമതല.

അവസാന രണ്ടു സീസണുകളിലും ലോപസായിരുന്നു എ.ടി.കെയെ പരിശീലിപ്പച്ചത്. 2019-20 സീസണില്‍ കൊല്‍ക്കത്തന്‍ വമ്പന്‍മാര്‍ക്ക് കിരീടം നേടിക്കൊടുക്കാന്‍ ലോപസിന് കഴിഞ്ഞെങ്കിലും കഴിഞ്ഞ സീസണ്‍ ഫൈനലില്‍ മുംബൈ സിറ്റിയോട് എ.ടി.കെ മോഹന്‍ ബഗാന് കാലിടറിയിരുന്നു. 2014ല്‍ എ.ടി.കെ മോഹന്‍ ബഗാനെ ഐ.എസ്.എലിലെ ആദ്യ കിരീട ജേതാക്കളായിക്കിയത് അന്റോണിയോ ലോപസായിരുന്നു.

ഐ.എസ്.എല്ലിന്റെ തുടക്കത്തില്‍ എ.ടി.കെയില്‍ രണ്ട് സീസണില്‍ ഉണ്ടായിരുന്ന ലോപസ് പിന്നീട് 2016ല്‍ പൂനെ സിറ്റിയുടെ പരിശീലകനായി ചുമലയേറ്റു. നിലവില്‍ പട്ടികയില്‍ ആറാം സ്ഥാനത്തുള്ള എ.ടി.കെ മോഹന്‍ ബഗാന് ആറു മത്സരത്തില്‍ നിന്ന് എട്ട് പോയിന്റ് മാത്രമേ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുള്ളു. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ 4-2ന് പരാജയപ്പെടുത്തി മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് അത് തുടരാന്‍ കഴിഞ്ഞില്ല. രണ്ടാം മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയപ്പോള്‍ പിന്നീടുള്ള രണ്ട് മത്സരത്തില്‍ തോല്‍വിയും രണ്ട് മത്സരത്തില്‍ സമനിലയുമായിരുന്നു.

അവസാനമായി ബംഗളൂരുവിനെതിരേ കളിച്ച മത്സരം 3-3 എന്ന സ്‌കോറിനായിരുന്നു അവസാനിച്ചത്. സ്പാനിഷുകാരനായ ലോപസ് അത്‌ലറ്റിക്കോ മാഡ്രിഡ്, സെവിയ്യ തുടങ്ങിയ ക്ലബുകള്‍ക്കായി മുമ്പ് ഫുട്‌ബോള്‍ കളിച്ചിട്ടുള്ളയാളാണ്. 1990 ല്‍ ഫുട്‌ബോള്‍ പരിശീലക സ്ഥാനത്തുള്ള ലോപസ് വലന്‍സിയ ഉള്‍പ്പെടെ 18ഓളം ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit