പ്രീമിയർ ലീഗിലേക്ക് മടങ്ങുമോ സുവാരസ്? താരത്തെ സ്വന്തമാക്കുന്ന കാര്യം ആസ്റ്റൺ വില്ല പരിഗണിക്കുന്നു

അത്ലറ്റിക്കോ മാഡ്രിഡിന്റെ ഉറുഗ്വെയ്ന്‍ താരം ലൂയീസ് സുവാരസിനെ സ്വന്തമാക്കുന്ന കാര്യം ആസ്റ്റൺ വില്ല പരിഗണിക്കുന്നതായി 90min മനസിലാക്കുന്നു. ഈ സീസണോടെ അത്ലറ്റിക്കോ മാഡ്രിഡില്‍ കരാര്‍ അവസാനിക്കുന്ന സുവാരസുമായും താരത്തിന്റെ പ്രതിനിധികളുമായും പ്രീമിയർ ലീഗിലേക്ക് തിരിച്ചുവരുന്നതിനെ മാറ്റി ചർച്ചകൾ നടത്താൻ ആസ്റ്റൺ വില്ല തയ്യാറാണ്.
അത്ലറ്റിക്കോയുമായി കരാര്‍ അവസാനിക്കുന്ന സുവാരസിൽ അമേരിക്കയില്‍ നിന്നുള്ള വിവിധ ക്ലബുകൾക്ക്താത്പര്യമുണ്ട്. പക്ഷെ ഇപ്പോഴും യൂറോപ്പില്‍ തന്നെ തുടരാനാണ് സുവാരസ് ആഗ്രഹിക്കുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ലിവര്‍പൂളില്‍ കളിച്ചിരുന്ന സമയത്ത് സുവാരസിന്റെ സഹതാരമായിരുന്നു സ്റ്റീവന്‍ ജെറാഡാണ് ഇപ്പോള്‍ ആസ്റ്റണ്‍ വില്ലയെ പരീശിലീപ്പിക്കുന്നത്. സുവാരസിനെ വില്ലയിലെത്തിക്കുന്ന കാര്യം ജെറാർഡ് പരിഗണിക്കുന്നുണ്ട്.
സ്പെയിന്, ഫ്രാന്‍സ്, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള ക്ലബുകൾ സുവാരസിൽ താത്പര്യമുണ്ടെന്ന് താരത്തിന്റെ ഏജന്റുമാരോട് വ്യക്തമാക്കിയതായാണ് കരുതപ്പെടുന്നത്.
2011 മുതല്‍ 2014 വരെ ലിവര്‍പൂളില്‍ കളിച്ച സുവാരസ്, പിന്നീട് ബാഴ്സലോണയിലേക്ക് ചേക്കേറുകയായിരുന്നു. അവിടെ ആറു വര്‍ഷം കളിച്ച ഉറുഗ്വെയ് താരം 2020ലായിരുന്നു കാറ്റാലന്‍ ക്ലബ് വിട്ട് അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയത്. ചേക്കേറിയ ആദ്യ വര്‍ഷം തന്നെ അത്ലറ്റിക്കോക്കൊപ്പം ലാലിഗ കിരീടം സ്വന്തമാക്കാനും സുവാരസിന് കഴിഞ്ഞു.