Football in Malayalam

യുവന്റസ് വിടാനൊരുങ്ങുന്ന ആര്‍തറിന് വേണ്ടി പി.എസ്.ജിയും സെവിയ്യയും രംഗത്ത്

Haroon Rasheed
FC Barcelona v Juventus: Group G - UEFA Champions League
FC Barcelona v Juventus: Group G - UEFA Champions League / David Ramos/GettyImages
facebooktwitterreddit



ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ബ്രസീലില്‍ താരം ആര്‍തര്‍ മെലോയെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തി സ്പാനിഷ് ക്ലബ് സെവിയ്യയും ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജിയും. യുവന്റസ് വിടുമെന്ന് ഏറെക്കുറെ ഉറപ്പായ ആര്‍തറിനെ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ടീമിലെത്തിക്കുന്നതിനുള്ള ശ്രമമാണ് ഇരു ടീമുകളും നടത്തുന്നത്.

ബാഴ്‌സലോണയില്‍ നിന്ന് യുവന്റസിലെത്തിയ ആര്‍തറിന് നാല് ചാംപ്യന്‍സ് ലീഗ് മത്സരത്തിലും നാല് സീരീ എ മത്സരത്തിലും മാത്രമേ കളിക്കാന്‍ കഴിഞ്ഞിട്ടുള്ളു. ജനുവരിയില്‍ ആര്‍തറിനെ ലോണില്‍ വിടാനാണ് യുവന്റസിന്റെ തീരുമാനമെന്ന് ലാ ഗസെറ്റ ഡെല്ലോ സ്‌പോട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം സ്പാനിഷ് ക്ലബ് സെവിയ്യ ആര്‍തറുമായി ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പി.എസ്.ജി താരം മൗറോ ഇക്കാര്‍ഡി ടൂറിനിലേക്ക് തിരിച്ചു പോവുകയാണെങ്കില്‍ അദ്ദേഹത്തിന് പകരമായി ആര്‍തറിനെ ടീമിലെത്തിക്കാനുള്ള സാധ്യതകളും പി.എസ്.ജി തേടുന്നുണ്ട്. സീരി എയിയിലെ മറ്റൊരു ക്ലബായ ലാസിയോയും ആര്‍തറിന് വേണ്ടി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഈ നീക്കം സാധ്യമാകില്ലെന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.

ബയേണ്‍ മ്യൂണിക്, ലിവര്‍പൂള്‍ ക്ലബുകളും ബ്രസീലിയന്‍ മധ്യനിര താരത്തിനു വേണ്ടി ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. ബാഴ്‌സലോണയില്‍ നിന്ന് യുവന്റസിലെത്തിയതിന് ശേഷം കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ ആര്‍തറിന് കഴിഞ്ഞിട്ടില്ല. അടുത്തിടെ പരിശീലനത്തിന് വൈകി എത്തിയതിനെ തുടര്‍ന്ന് ആര്‍തര്‍ ടീമില്‍ നിന്ന് പുറത്തായിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit