ആഴ്സനല്‍ വിടാന്‍ വൈകിപ്പോയെന്ന് ആഴ്സന്‍ വെങ്ങര്‍

ലണ്ടന്‍: നിരവധി അവസരങ്ങള്‍ ഉണ്ടായിരുന്നിട്ടും ആഴ്സനല്‍ വിടാത്തതില്‍ താന്‍ ഇപ്പോന് നിരാശപ്പെടുന്നുണ്ടെന്ന് ആഴ്സനലിന്റെ മുന്‍ പരിശീലകന് ആഴ്സന്‍ വെങ്ങര്‍. 2018ല്‍ ക്ലബിന്റെ ചുമതലയില്‍ നിന്ന് പടിയിറങ്ങുന്നതിന് മുന്‍പ് തന്നെ എനിക്ക് മറ്റു ജോലികള്‍ നോക്കായമാരുന്നു. എന്നാല്‍ അതിന് ശ്രമിക്കാതിരുന്നത് എന്നില്‍ ഇപ്പോള്‍ നിരാശയുണ്ടാക്കുന്നതായി വെങ്ങര്‍ കൂട്ടിച്ചേര്‍ത്തു. ടെലഗ്രാഫിന് നല്കിയ അഭിമുഖത്തിലാണ് വെങ്ങര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
താൻ എവിടെയാണോ അവിടെയുള്ളവരെയും അതിനേയും ആത്മാര്‍ഥമായി സ്നേഹിക്കുന്നതാണ് തന്റെ രീതിയെന്ന് പറഞ്ഞ വെങ്ങർ. ആഴ്സനലിനെ താൻ ആത്മാര്‍ഥമായി സ്നേഹിച്ചത് കൊണ്ടായിരുന്നു 22 വര്‍ഷം മറ്റൊരു ജോലിയെ കുറിച്ചും ചിന്തിക്കാതെ ക്ലബിൽ തുടര്‍ന്നത് വ്യക്തമാക്കി.
"ഇപ്പോഴാണ് ഞാനക്കാര്യം തിരിച്ചറിയുന്നത്. ഞാന്‍ ചെയ്ത തെറ്റായിരുന്നു അത്. ഞാന്‍ എവിടെയായിരുന്നാലും അതിനെ സ്നേഹിക്കുക എന്ന എന്റെ സ്വഭാവം കാരണമാണ് ഇങ്ങനെ സംഭവിച്ചത്. എനിക്ക് മറ്റെവിടെയെങ്കിലും പോകാമായിരുന്നു. പക്ഷെ അതുണ്ടാകാത്തതില്‍ ഇപ്പോള്‍ ഞാന്‍ ഖേദിക്കുന്നു,'' വെങ്ങര്‍ തന്റെ പുതിയ ഡോക്യുമെന്ററിയില്‍ വെളിപ്പെടുത്തി.
"2007ലായിരുന്നു ബോര്‍ഡില്‍ നിന്നുള്ള സമ്മര്‍ദം ആദ്യമായി ഞാന്‍ അനുഭവിച്ചത്. ഞാന്‍ ക്ലബ് മാറാന്‍ തീരുമാനമെടുത്തിരുന്നെങ്കില്‍ ഇപ്പോള്‍ എല്ലാം മറ്റൊരു രീതിയിലാകുമായിരുന്നു.
"എനിക്ക് ഫ്രഞ്ച് ദേശിയ ടീമിലേക്ക് പോകാമായിരുന്നു, രണ്ടോ മൂന്നോ തവണ ഇംഗ്ലണ്ട് ദേശീയ ടീമിന്റെ പരിശീലകനാവാന്‍ വിളിച്ചിരുന്നു. രണ്ട് തവണ റയല്‍ മാഡ്രിഡിലേക്ക് പോവാമായിരുന്നു. യുവന്റസ്, പി.എസ്.ജി, റയല്‍ മാഡ്രിഡ് അങ്ങനെ പല ടീമുകളും ഓഫറുകളുമായി വന്നിരുന്നു. എന്നാല്‍ ഇതെല്ലാം ഞാന്‍ നിരസിക്കുകയായിരുന്നു. എമിറേറ്റ്സ് സ്റ്റേഡിയം നിര്‍മിച്ചതാണ് ക്ലബിന് മേല്‍ കൂടുതല്‍ സാമ്പത്തിക ബാധ്യത വന്നത്. മികച്ച കളിക്കാരെ നിലനിര്‍ത്തുന്നതിനും ക്ലബിന് കഴിഞ്ഞിട്ടില്ല. ഞങ്ങള്‍ 200 മില്യന്‍ യൂറോക്ക് ഒരു പദ്ധതി തുടങ്ങി. എന്നാല്‍ അവസാനമായപ്പോഴേക്കും അത് 428 മില്യണില്‍ എത്തി,'' വെങ്ങര്‍ പറഞ്ഞു.