Transfers

റാഫിഞ്ഞക്കായുള്ള ശ്രമങ്ങൾ ശക്തമാക്കി ആഴ്‌സണൽ

Vaisakh. M
Arsenal are the firm favourites to sign Raphinha
Arsenal are the firm favourites to sign Raphinha / Robbie Jay Barratt - AMA/GettyImages
facebooktwitterreddit

കഴിഞ്ഞയാഴ്ച്ച നൽകിയ ഔദ്യോഗിക ഓഫർ ലീഡ്‌സ് യുണൈറ്റഡ് നിരസിച്ചുവെങ്കിലും ബ്രസീലിയൻ മുന്നേറ്റതാരം റാഫിഞ്ഞയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കാൻ ആഴ്സണൽ ഒരുങ്ങുന്നു.

അടുത്തയാഴ്ച തന്നെ റാഫിഞ്ഞയെ സ്വന്തമാക്കാനുള്ള ഡീൽ പൂർത്തീകരിക്കാനുള്ള ശ്രമം ആഴ്സണൽ തുടങ്ങിക്കഴിഞ്ഞുവെന്ന് ഇംഗ്ലീഷ് മാധ്യമമായ ദി അത്‌ലറ്റിക് റിപ്പോർട്ട്‌ ചെയ്യുന്നു. 25കാരനായ ബ്രസീലിയൻ മുന്നേറ്റതാരത്തിന്റെ പ്രതിനിധികളുമായി ആഴ്സണൽ ചർച്ചകൾ ഷെഡ്യൂൾ ചെയ്തതായും റിപ്പോർട്ട്‌ സൂചിപ്പിക്കുന്നു.

റാഫിഞ്ഞക്കായി കൂടുതൽ ക്ലബ്ബുകൾ രംഗത്തെത്തിയതോടെയാണ് ചർച്ചകൾ വേഗത്തിലാക്കാൻ ആഴ്സണൽ മുന്നിട്ടിറങ്ങിയിരിക്കുന്നത്. പ്രീമിയർ ലീഗ് എതിരാളികളായ ടോട്ടൻഹാം ഹോട്സ്പറിനും ചെൽസിക്കും താരത്തിൽ താത്പര്യമുണ്ട്. എന്നാൽ ചെൽസി നിലവിൽ റഹീം സ്റ്റെർലിംഗ് ട്രാൻസ്ഫറിനാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതേ സമയം, ടോട്ടനത്തിന്റെ പ്രധാനലക്ഷ്യം എവർട്ടൻ സ്ട്രൈക്കർ റിചാർളിസനുമാണ്.

ആഴ്സണലിലേക്ക് ചേക്കേറാൻ റാഫിഞ്ഞക്ക് സമ്മതമാണെന്നാണ് കരുതപ്പെടുന്നത്. എത്രയും പെട്ടെന്നു ഡീൽ യാഥാർത്ഥ്യമാക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് അർട്ടേറ്റയും സംഘവും. ലീഡ്‌സുമായി 2024 വരെ കരാറുണ്ടെങ്കിലും ഈ സമ്മർ ട്രാൻസ്ഫറിൽ തന്നെ ക്ലബ്ബ് വിടാനുള്ള നീക്കത്തിലാണ് താരം.


facebooktwitterreddit