ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ മൗറോ ഇകാർഡിയെ സ്വന്തമാക്കാനുള്ള അവസരം വേണ്ടെന്നു വെച്ച് ആഴ്സണൽ


ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ അർജന്റീനിയൻ സ്ട്രൈക്കർ മൗറോ ഇകാർഡിയെ സ്വന്തമാക്കാനുള്ള അവസരം പ്രീമിയർ ലീഗ് ക്ലബായ ആഴ്സണലിന് ഉണ്ടായിരുന്നെങ്കിലും അവരത് വേണ്ടെന്നു വെച്ചുവെന്ന് റിപ്പോർട്ടുകൾ. ടീമിലുണ്ടായിരുന്ന ഒബാമയാങ് ക്ലബ് വിടുമെന്ന് ഉറപ്പായ സാഹചര്യത്തിൽ ആഴ്സണലിന് പുതിയൊരു സ്ട്രൈക്കറെ ആവശ്യമായിരുന്നെങ്കിലും ഇകാർഡിയെ അർടെട്ട പരിഗണിച്ചില്ലെന്നാണ് ദി അത്ലറ്റിക് റിപ്പോർട്ടു ചെയ്യുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ഇകാർഡിയെ ഒരു സ്വാപ് ഡീലിലൂടെ സ്വന്തമാക്കാനുള്ള അവസരമാണ് ആഴ്സണലിനു വന്നു ചേർന്നത്. എന്നാൽ തന്റെ പദ്ധതികൾക്കു ചേർന്ന താരമല്ലാത്തതിനാൽ ആ ഓഫർ വേണ്ടെന്നു വെച്ച അർടെട്ട ഫ്രഞ്ച് മുന്നേറ്റനിര താരമായ ലകസറ്റയിലും യുവതാരമായ എൻഖെറ്റിയയിലും വിശ്വാസം അർപ്പിക്കുകയായിരുന്നു.
Arsenal snubbed Mauro Icardi exchange in January and could live to regret decision #AFC https://t.co/yT963PQWhZ pic.twitter.com/P9mMjSI3qv
— Daily Star Sport (@DailyStar_Sport) February 14, 2022
ഇന്റർ മിലാനിൽ നിന്നും 2019ൽ ലോണിൽ പിഎസ്ജിയിലേക്ക് ചേക്കേറിയ മൗറോ ഇകാർഡി ആ സീസണിൽ 31 മത്സരങ്ങളിൽ നിന്നും ഇരുപതു ഗോളുകൾ നേടിയിരുന്നു. താരത്തിന്റെ മികച്ച ഫോമിനെ തുടർന്ന് ആ സീസണു ശേഷം നാല്പത്തിയഞ്ചു മില്യൺ പൗണ്ട് നൽകി ഇകാർഡിയെ പിഎസ്ജി സ്ഥിരം കരാറിൽ ടീമിന്റെ ഭാഗമാക്കിയെങ്കിലും ഇപ്പോൾ താരത്തെ ഒഴിവാക്കാനാണ് പിഎസ്ജി ശ്രമിക്കുന്നത്.
അതേസമയം ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഒബാമയാങ് ബാഴ്സലോണയിലേക്ക് ചേക്കേറിയതിനു പകരക്കാരനായി ഒരു സ്ട്രൈക്കറെ സ്വന്തമാക്കാതിരുന്ന ആഴ്സനലിനെ അതിന്റെ പേരിൽ പലരും വിമർശിച്ചിരുന്നു. ടോപ് ഫോറിനായി കടുത്ത പോരാട്ടം പ്രീമിയർ ലീഗിൽ നടന്നു കൊണ്ടിരിക്കെയാണ് കയ്യിലുള്ള സ്ട്രൈക്കറെ വിട്ടുകൊടുത്ത ഗണ്ണേഴ്സ് ഒരാളെയും പുതിയതായി സ്വന്തമാക്കാതിരുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.