മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ഗബ്രിയേൽ ജീസസിനെ സ്വന്തമാക്കാൻ ധാരണയിലെത്തി ആഴ്സണൽ


മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ മുന്നേറ്റനിര താരമായ ഗബ്രിയേൽ ജീസസിനെ സ്വന്തമാക്കാൻ ആഴ്സണൽ ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ. ഗോളിന്റെ സ്ഥിരീകരിച്ച റിപ്പോർട്ടുകൾ പ്രകാരം നാൽപ്പത്തിയഞ്ച് മില്യൺ പൗണ്ടാണ് ജീസസിനെ സ്വന്തമാക്കാൻ വേണ്ടി ആഴ്സണൽ മുടക്കാൻ തയ്യാറെടുക്കുന്നത്.
സ്ട്രൈക്കർമാരായ ഒബാമയാങ്, ലകസറ്റ എന്നിവർ ക്ലബ് വിട്ടതിനാൽ പുതിയ സ്ട്രൈക്കറെ ആവശ്യമുള്ള മൈക്കൽ അർടെട്ട അടുത്ത സീസണിലെ പദ്ധതികളിൽ പ്രധാനിയായി ലക്ഷ്യം വെച്ചിരുന്ന ഗബ്രിയേൽ ജീസസുമായി ഏതാനും ആഴ്ചകളായി ആഴ്സണൽ ചർച്ചകൾ നടത്തി വരികയായിരുന്നു. ഇതാണിപ്പോൾ വിജയം കണ്ടിരിക്കുന്നത്.
🚨 Arsenal have reached an agreement with Manchester City to sign striker Gabriel Jesus for £45m. Still some bits to sort but #AFC on course to secure 25yo, who also had interest from Chelsea & Tottenham. Arteta’s top target @TheAthleticUK #MCFC #CFC #THFC https://t.co/yeoOKuUutZ
— David Ornstein (@David_Ornstein) June 24, 2022
ഒരു വർഷം മാത്രം കരാറിൽ ബാക്കിയുള്ള ഗബ്രിയേൽ ജീസസിനെ സ്വന്തമാക്കാനുള്ള ട്രാൻസ്ഫർ തുകയിൽ രണ്ടു ക്ലബുകളും തമ്മിൽ ധാരണയിൽ എത്തിയിട്ടുണ്ട്. ഇനി താരവുമായി വ്യക്തിഗത കരാറും മറ്റു കാര്യങ്ങളിലുമാണ് ധാരണയിൽ എത്താനുള്ളത് അതു കൂടി പൂർത്തിയായാൽ ട്രാൻസ്ഫർ ഔദ്യോഗികമായി ആഴ്സണൽ പ്രഖ്യാപിക്കും.
ആഴ്സണൽ സ്പോർട്ടിങ് ഡയറക്റ്ററായ എഡു ബ്രസീലിയൻ താരത്തിന്റെ പ്രതിനിധികളെ കണ്ട് ഇതിനുള്ള പ്രാഥമികമായ കാര്യങ്ങൾ നേരത്തെ തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. ട്രാൻസ്ഫർ എത്രയും വേഗം പ്രഖ്യാപിച്ച് അമേരിക്കയിലേക്ക് പ്രീ സീസൺ മത്സരങ്ങൾക്കായി പോകുന്ന ആഴ്സണൽ ടീമിൽ താരത്തെ ഉൾപ്പെടുത്താനാണ് ആഴ്സണൽ ശ്രമിക്കുന്നത്.
2016-17 സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തിയെ ഗബ്രിയേൽ ജീസസ് ഇതുവരെ ക്ലബിനു വേണ്ടി 58 ഗോളുകളും 29 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇരുപത്തിയഞ്ചാം വയസിൽ തന്നെ നാല് പ്രീമിയർ ലീഗ് കിരീടവും മൂന്നു ലീഗ് കപ്പും ഒരു എഫ്എ കപ്പും നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.