എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്തുണയറിയിച്ച് ആഴ്സണൽ ആരാധകർ

അടുത്തിടെ നവജാത ശിശുവിനെ നഷ്ടപ്പെട്ട ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്തുണയറിയിച്ച് ആഴ്സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ആഴ്സണൽ-മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് മത്സരത്തിന്റെ ഏഴാം മിനുറ്റിൽ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് റൊണാൾഡോക്ക് ആരാധകർ പിന്തുണയറിയിച്ചത്.
നേരത്തെ, പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെതിരേയുള്ള മത്സരത്തിനിടെ ലിവര്‍പൂള്‍ ആരാധകരും ക്രിസ്റ്റ്യാനോക്ക് പിന്തുണ അറിയിക്കുകയും, ഇതിന് മറുപടിയായി ക്രിസ്റ്റ്യാനോ നന്ദി അറിയിക്കുകയും ചെയ്തിരുന്നു..
Arsenal fans show support for Ronaldo in the 7th minute❤️ #ARSMUN pic.twitter.com/91lHLbrCiG
— XI football (@XIfutball) April 23, 2022
ഏപ്രില്‍ 19നായിരുന്നു ക്രിസ്റ്റ്യാനോ - ജോര്‍ജീഞ്ഞോ ദമ്പതികളുടെ മകന് പ്രസവത്തിനിടെ മരണപ്പെട്ടത്. ഇരട്ടക്കുട്ടികളില്‍ ആണ്‍കുഞ്ഞ് മരണപ്പെട്ടെന്നും, പെണ്‍കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ക്രിസ്റ്റ്യാനോ തന്നെയാണ് വ്യക്തമാക്കിയത്.
അതേ സമയം, ആഴ്സണലിന് എതിരെയുള്ള മത്സരത്തില്‍ 3-1 എന്ന സ്കോറിന് യുണൈറ്റഡ് പരാജയപ്പെട്ടു. 34ാം മിനുട്ടില്‍ റൊണാള്‍ഡോയുടെ വകയായിരുന്നു യുണൈറ്റഡിന്റെ ആശ്വാസ ഗോള്‍. ഈ ഗോള്‍ അദ്ദേഹം മരണപ്പെട്ട കുഞ്ഞിന് സമര്‍പ്പിക്കുകയും ചെയ്തു. പ്രീമിയര്‍ ലീഗിലെ ക്രിസ്റ്റ്യാനോയുടെ 100ാം ഗോള്‍ കൂടിയായിരുന്നു ആഴ്സനലിനെതിരേയുള്ള മത്സരത്തില്‍ പിറന്നത്.