Football in Malayalam

കോപ്പ അമേരിക്കയിൽ ശ്രദ്ധിക്കേണ്ട 5 അർജന്റീനൻ താരങ്ങൾ

Jouhar KK
അർജന്റീന താരങ്ങൾ
അർജന്റീന താരങ്ങൾ / AGUSTIN MARCARIAN/Getty Images
facebooktwitterreddit

1993ന് ശേഷം നീണ്ട 28 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിക്കാനുറച്ചാണ് അർജന്റീന ഇപ്രാവശ്യം കോപ്പ അമേരിക്കക്ക് എത്തുന്നത്. കിരീട നേട്ടം സ്വപ്നം കാണാൻ മാത്രമുള്ള കരുത്തുറ്റ സ്ക്വാഡും അർജന്റീനക്ക് നിലവിലുണ്ട്.

ക്ലബ്ബ് ലെവലിൽ വിവിധ ടീമുകൾക്ക് വേണ്ടി സീസണിൽ മികച്ച പ്രകടനം നടത്തിയവരാണ് ടീമിലെ ഭൂരിഭാഗം താരങ്ങളും. അനുഭവസമ്പത്തുള്ള ഒരുപിടി താരങ്ങൾക്കൊപ്പം കരുത്തുറ്റ ഒത്തിരി യുവതാരങ്ങളും അടങ്ങുന്ന അർജന്റീനൻ നിരക്ക് ഇപ്രാവശ്യം കിരീടം നേടാൻ സാധിക്കുമെന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം. ഇത്തവണത്തെ കോപ്പ അമേരിക്കയിൽ അർജന്റീനക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധ്യതയുള്ള അഞ്ച് താരങ്ങൾ ഇവരാണ്.

5. ക്രിസ്റ്റ്യൻ റൊമേറോ

ക്രിസ്റ്റ്യൻ റൊമേറോ
ക്രിസ്റ്റ്യൻ റൊമേറോ / RAUL ARBOLEDA/Getty Images

സീരി എ 2020-21 സീസണിലെ മികച്ച ഡിഫൻഡർ ആയി തിരഞ്ഞെടുക്കപ്പെട്ട ക്രിസ്റ്റ്യൻ റൊമേറോ മികച്ച ഫോമിലാണ്. ഇറ്റാലിയൻ ക്ലബ് അറ്റ്ലാന്റക്ക് വേണ്ടി കളിക്കുന്ന താരം അർജന്റീനക്ക് വലിയൊരു മുതൽക്കൂട്ടാകുമെന്നതിൽ സംശയമില്ല. എന്നാൽ, പരിക്കിൽ നിന്ന് പൂർണ മുക്തനാവാത്തത് കൊണ്ട് താരത്തിന്റെ ചിലിക്കെതിരെയുള്ള ആദ്യ മത്സരം നഷ്ടമായേക്കും.

4. എമിലിയാനോ മാർട്ടിനസ്

Emiliano Martinez
എമിലിയാനോ മാർട്ടിനസ് / Gabriel Aponte/Getty Images

ശക്തനായ ഒരു ഗോൾകീപ്പറുടെ സ്ഥിരസാന്നിധ്യമായിരുന്നു കഴിഞ്ഞ കുറച്ചു വർഷങ്ങളായി അർജന്റീന നേരിടുന്ന പ്രധാന പ്രശ്നം. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലക്ക് വേണ്ടി 38 മത്സരങ്ങൾ കളിച്ച് മികച്ച പ്രകടനം പുറത്തെടുത്ത എമിലിയാനോക്ക് ആ കുറവ് നികത്താനാകുമെന്നാണ് ആരാധകരുടെ വിശ്വാസം.

3. റോഡ്രിഗോ ഡി പോൾ

റോഡ്രിഗോ ഡി പോൾ
റോഡ്രിഗോ ഡി പോൾ / Gabriel Aponte/Getty Images

ഇറ്റാലിയൻ ക്ലബ് ഉഡിനീസ്‌ മിഡ്ഫീൽഡറായ റോഡ്രിഗോ ഡി പോൾ ആണ് അർജന്റീനയുടെ കോപ്പയിലെ മറ്റൊരു തുറപ്പുചീട്ട്. സീസണിലുടനീളം ഉഡിനീസസിന് വേണ്ടി മികച്ച പ്രകടനം നടത്തിയ താരം ക്ലബ്ബിന് വേണ്ടി സീസണിൽ 9 ഗോളും 9 അസിസ്റ്റും നേടിയിട്ടുണ്ട്. മാത്രമല്ല ഉഡിനീസിന്റെ 12 കളികളിൽ മാൻ ഓഫ് ദി മാച്ചും താരമായിരുന്നു.

2. ലൗടാരോ മാർട്ടിനസ്‌

Lautaro Martinez
ലൗടാരോ മാർട്ടിനസ് / JUAN MABROMATA/Getty Images

നിലവിൽ ലോക ഫുട്ബോളിലെ മികച്ച യുവതാരങ്ങളിൽ ഒരാളായാണ് ലൗടാരോ മാർട്ടിനസ്‌ കണക്കാക്കപ്പെടുന്നത്. ഈ സീസണിൽ ഇന്റർ മിലാനെ സീരി എ ചാമ്പ്യന്മാരാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച താരം, ഇറ്റാലിയൻ ക്ലബിന് വേണ്ടി 17 ഗോളുകളും 6 അസിസ്റ്റും നേടിയാണ് കോപ്പ അമേരിക്കക്കെത്തുന്നത്.

1. ലയണൽ മെസ്സി

Lionel Mess
ലയണൽ മെസ്സി / Gabriel Aponte/Getty Images

ആറു തവണ ലോക ഫുട്ബോളറായ ലയണൽ മെസ്സി പതിവ് പോലെ മികച്ച ഫോമിലാണ്. ബാഴ്സക്ക് വേണ്ടി 20-21 സീസണിൽ 47 മത്സരങ്ങളിൽ നിന്ന് 38 ഗോളുകൾ നേടിയ താരം കോപ്പയിലും ശോഭിക്കുമെന്ന് തന്നെയാണ് ആരാധകർ കരുതുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit