Lionel Messi

ഖത്തർ ലോകകപ്പ് ടിക്കറ്റുകൾക്ക് ഏറ്റവുമധികം അപേക്ഷകൾ വന്ന അഞ്ചു മത്സരങ്ങളിൽ മൂന്നെണ്ണവും അർജന്റീനയുടേത്

Sreejith N
Argentina Tops Five Matches With Most Ticket Requests For World Cup
Argentina Tops Five Matches With Most Ticket Requests For World Cup / Chris Brunskill/Fantasista/GettyImages
facebooktwitterreddit

ആരാധകർ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ഖത്തർ ലോകകപ്പിലേക്ക് ഇനി അഞ്ചു മാസത്തിലധികം മാത്രമേ ബാക്കിയുള്ളൂ. ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ മികച്ച രീതിയിൽ ഖത്തർ പൂർത്തിയാക്കിയിട്ടുണ്ട്. മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പനയും ഘട്ടങ്ങളായി ആരംഭിച്ചു കഴിഞ്ഞു.

ടിക്കറ്റ് വിൽപ്പനയുടെ ഏതാനും ഘട്ടങ്ങൾ അവസാനിച്ചപ്പോൾ ഏറ്റവുമധികം ടിക്കറ്റ് അപേക്ഷകൾ വന്നിരിക്കുന്ന മത്സരങ്ങളിൽ ലയണൽ മെസിയുടെ അർജന്റീന തന്നെയാണ് മേധാവിത്വം പുലർത്തുന്നത്. ഏറ്റവുമധികം ആരാധകർ ടിക്കറ്റിനായി അപേക്ഷിച്ച അഞ്ചു മത്സരങ്ങളിൽ മൂന്നെണ്ണവും അർജന്റീനയുടെ മത്സരങ്ങളാണെന്ന് ടൈക് സ്പോർട്ട്സ് റിപ്പോർട്ടു ചെയ്യുന്നു.

മൂന്നു മില്യണിലധികം ടിക്കറ്റ് അപേക്ഷകൾ വന്ന ഖത്തർ ലോകകപ്പിന്റെ ഫൈനൽ പോരാട്ടമാണ് ഇതിൽ മുന്നിൽ നിൽക്കുന്നത്. അതിനു തൊട്ടു പിന്നിൽ നിൽക്കുന്നത് 2.5 മില്യനിലധികം അപേക്ഷകൾ ലഭിച്ച അർജന്റീനയും മെക്‌സിക്കോയും തമ്മിൽ ഗ്രൂപ്പിൽ നടക്കുന്ന മത്സരമാണ്.

ടിക്കറ്റ് അപേക്ഷകളുടെ കാര്യത്തിൽ മൂന്നാമതു നിൽക്കുന്നതും അർജന്റീനയുടെ ഗ്രൂപ്പ് ഘട്ട മത്സരം തന്നെയാണ്. സൗദി അറേബ്യയുമായി നടക്കുന്ന മത്സരത്തിന് 1.4 മില്യണിലധികം പേരാണ് അഭ്യർത്ഥിച്ചിരിക്കുന്നത്. അത്രത്തോളം പേർ തന്നെ അപേക്ഷിച്ച ഇംഗ്ലണ്ടും അമേരിക്കയും തമ്മിലുള്ള മത്സരം നാലാമത് നിൽക്കുമ്പോൾ 1.1 മില്യൺ അപേക്ഷകൾ വന്ന അർജന്റീന-പോളണ്ട് മത്സരമാണ് മൂന്നാം സ്ഥാനത്ത്.

ലോകഫുട്ബോളിലെ സൂപ്പർതാരമായ ലയണൽ മെസിയുടെ സാന്നിധ്യത്തിനൊപ്പം സമീപകാലങ്ങളിൽ അർജന്റീന നടത്തുന്ന മികച്ച പ്രകടവും അവരുടെ മത്സരങ്ങൾക്കുള്ള ടിക്കറ്റിന് അപേക്ഷ വർധിക്കാൻ കാരണമായിട്ടുണ്ട്. കഴിഞ്ഞ വർഷം കോപ്പ അമേരിക്കയും ഈ മാസം ഫിനാലിസിമയും സ്വന്തമാക്കിയ അർജന്റീന മുപ്പത്തിമൂന്നു മത്സരങ്ങളായി തോൽവി അറിയാതെയാണ് മുന്നോട്ടു പോകുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit