ഫൈനലൈസിമ പോരാട്ടത്തിനുള്ള അര്‍ജന്റീനന്‍ ടീം പ്രഖ്യാപിച്ചു; ടീമിലേക്ക് തിരിച്ചെത്തി ഡിബാല

അടുത്ത മാസം അര്‍ജന്റീനയും ഇറ്റലിയും തമ്മില്‍ നടക്കുന്ന ഫൈനലൈസിമ പോരാട്ടത്തിനുള്ള അര്‍ജന്റീനന്‍ ടീമിനെ പരിശീലകന് ലയണല്‍ സ്കലോനി പ്രഖ്യാപിച്ചു. ലയണൽ മെസ്സിയുൾപ്പെടുന്ന സ്ക്വാഡിലേക്ക് പൗളോ ഡിബാല തിരിച്ചെത്തിയിട്ടുണ്ട്.
ഇറ്റലി ടീമിലെത്തിക്കാന്‍ ശ്രമിച്ചിരുന്ന ഫെയനൂര്‍ദിന്റെ യുവതാരം മാര്‍ക്കോ സെനേസിയും അര്‍ജന്റീയുടെ ടീമിലിടംനേടി. അതേസമയം പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുത്തിരുന്ന താരങ്ങളില്‍ ആറു പേര്‍ക്ക് ടീമിലിടം നേടാനായിട്ടില്ല. ലിയനാര്‍ഡോ പെരഡസ്, ലൂക്കാസ് ഒകംപോസ്, എമിലിയാനോ ബോണ്ടിയ, ലൂക്കാസ് അലാരിയോ, നിക്കോളാസ് ഡൊമിങ്കസ്, ലൂക്കാസ് മാര്‍ട്ടിനസ് എന്നിവരാണ് ടീമിലിടം നേടാത്തത്.
യൂറോ കപ്പ് കിരീട ജേതാക്കളായി ഇറ്റലിയും കോപാ അമേരിക്ക ജേതാക്കളായ അര്‍ജന്റീനയും തമ്മിലുള്ള പോരാട്ടമാണ് ഫൈനലൈസിമ എന്ന പേരില്‍ നടത്തുന്നത്. അര്‍ജന്റീനന്‍ ടീമില്‍ ഇടംനേടിയ താരങ്ങള്‍ ഇവരാണ്.
ഗോള്‍ കീപ്പര്‍മാര്‍: എമിലിയാനോ മാര്‍ട്ടിനസ് (ആസ്റ്റണ്‍ വില്ല) യുവാന്‍ മുസ്സോ (അറ്റ്ലാന്റ), ജെറോനിമോ റുള്ളി (വിയ്യാറയല്‍), ഫ്രാങ്കോ അര്‍മാനി (റിവര്‍ പ്ലേറ്റ്).
പ്രതിരോധം: ഗോണ്‍സാലോ മോണ്ടിയല് (സെവിയ്യ), നാഹുവേല്‍ മോളിന (ഉഡിനീസ്), യുവാന്‍ ഫോയ്ത് (വിയ്യാറയല്‍), ക്രിസ്റ്റിയന്‍ റൊമേറോ ( ടോട്ടനം), ജര്‍മന്‍ പെസല്ല ( റയല്‍ ബെറ്റിസ്),
മാര്‍ക്കോസ് സെനേസി (ഫെയനൂര്‍ദ്), നിക്കോളാസ് ട്ടമെന്ഡി (ബെന്‍ഫിക്ക), ലിസാന്ന്ദ്രോ മാര്‍ട്ടിനസ് (അയാക്സ്), നെഹ്വാന് പെരസ് (ഉഡിനീസ്), നിക്കോളാസ് ടഗ്ലിഫിക്കോ (അയാക്സ്), മാര്‍ക്കോസ് അകുന (സെവിയ്യ).
മധ്യനിര: ഗ്വിയ്ഡോ റോഡ്രിഗസ് (റയല്‍ ബെറ്റിസ്), അലക്സിസ് മാക്അല്ലിസ്റ്റര് (ബ്രൈറ്റണ്), റോഡ്രിഗോ ഡി പോള്‍ (അത്ലറ്റിക്കോ മാഡ്രിഡ്), എക്സെക്വില്‍ പലാസിയോസ് (ബയര്‍ ലെവര്കൂസന്), ജിയോവാനി ലോസെല്‍സോ (വിയ്യാറയല്‍).
മുന്നേറ്റനിര: ലയണല്‍ മെസ്സി (പി.എസ്.ജി), പപു ഗോമസ് (സെവിയ്യ), നിക്കോളാസ് ഗോണ്‍സാലസ് ( ഫിയോറന്റീന), എയ്ഞ്ചല്‍ ഡി മരിയ ( പി.എസ്.ജി), എയ്ഞ്ചല്‍ കൊറേറ (അത്ലറ്റിക്കോ മാഡ്രിഡ്), പൗളോ ഡിബാല (യുവന്റസ്), ജൊവാക്വിന്‍ കൊറേറ (ഇന്റര്‍ മിലാന്), ജൂലിയാന് അല്‍വാരെസ് (റിവര്‍ പ്ലേറ്റ്), ലൗടാരോ മാര്‍ട്ടിനസ് (ഇന്റര്‍ മിലാന്).