Football in Malayalam

പരിക്കു പറ്റിയിട്ടും ഡിബാല ടീമിൽ, ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന സ്‌ക്വാഡ് പ്രഖ്യാപിച്ചു

Sreejith N
FBL-WC-2022-SAMERICA-QUALIFIERS-ARG-BOL
FBL-WC-2022-SAMERICA-QUALIFIERS-ARG-BOL / JUAN IGNACIO RONCORONI/Getty Images
facebooktwitterreddit

ഒക്ടോബറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കു വേണ്ടിയുള്ള അർജന്റീന സ്‌ക്വാഡ് പരിശീലകൻ ലയണൽ സ്‌കലോണി പ്രഖ്യാപിച്ചപ്പോൾ യുവന്റസിനെതിരായ കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ പൗളോ ഡിബാലയും ടീമിൽ ഉൾപ്പെട്ടു. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നും ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് മുൻപ് പൂർണമായും സുഖം പ്രാപിക്കും എന്നതിനാലുമാണ് ഡിബാല ടീമിന്റെ ഭാഗമായത്.

കഴിഞ്ഞ മത്സരത്തിൽ യുവന്റസിനു വേണ്ടി ഗോൾ നേടുകയും തുടർന്ന് പരിക്കേറ്റു കളിക്കളം വിടുകയും ചെയ്‌ത ഡിബാലക്കു പുറമെ സെപ്റ്റംബറിൽ നടന്ന യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ ഇടം നേടാതിരുന്ന ലൂക്കാസ് അലാരിയോയും തിരിച്ചു വന്നിട്ടുണ്ട്. അതേസമയം കഴിഞ്ഞ തവണത്തെ ടീമിൽ ഇടം പിടിച്ചെങ്കിലും പരിക്കു കാരണം ഒഴിവാക്കപ്പെട്ട ഇകാർഡി ഇത്തവണ നടക്കുന്ന മത്സരങ്ങൾക്കുള്ള സ്‌ക്വാഡിന്റെ ഭാഗമല്ല.

ആസ്റ്റൺ വില്ല താരമായ എമിലിയാനോ ബുവേണ്ടിയയും ഇത്തവണ ടീമിൽ ഇടം നേടിയിട്ടില്ല. ഗോൾകീപ്പർമാരിൽ റുള്ളിയെ തഴഞ്ഞ സ്‌കലോണി എസ്തബൻ ആൻഡ്രാഡയെ തിരിച്ചു വിളിച്ചിട്ടുണ്ട്. ടീമിൽ ഇടം പിടിക്കുമോയെന്ന സംശയമുണ്ടായിരുന്ന ജൊവാക്വിൻ കൊറേയയും സ്‌കലോണിയുടെ ലിസ്റ്റിൽ ഇടം നേടി. പാരഗ്വായ്, യുറുഗ്വായ്, പെറു എന്നിവർക്കെതിരെയാണ് അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ.

അർജന്റീന സ്‌ക്വാഡ്:

ഗോൾകീപ്പർമാർ: എമിലിയാനോ മാർട്ടിനസ്, ഫ്രാങ്കോ അർമാനി, യുവാൻ മുസോ, എസ്‌തെബാൻ ആൻഡ്രാഡ

പ്രതിരോധനിര: ഗോൺസാലോ മോണ്ടിയാൽ, നാഹുവൽ മോളിന, യുവാൻ ഫോയ്ത്ത്, ലൂക്കാസ് മാർട്ടിനസ് ക്വാർട്ട, ജർമ്മൻ പെസല്ല, നിക്കോളാസ് ഓട്ടമെൻഡി, ക്രിസ്റ്റ്യൻ റൊമേരോ, ലിസാൻഡ്രോ മാർട്ടിനസ്, നിക്കോളാസ് ടാഗ്ലൈയാഫിക്കോ, മാർക്കോസ് അക്യൂന

മധ്യനിര: ലിയാൻഡ്രോ പരഡെസ്, ഗുയ്‌ഡോ റോഡ്രിഗസ്, നിക്കോളാസ് ഡൊമിനിഗ്വസ്, ജിയോവാനി ലോ സെൽസോ, എസ്‌ക്വൽ പലാസിയോസ്, റോഡ്രിഗോ ഡി പോൾ, പപ്പു ഗോമസ്, നിക്കോളാസ് ഗോൺസാലസ്

മുന്നേറ്റനിര: ലയണൽ മെസി, ലൂക്കാസ് അലാരിയോ, ഏഞ്ചൽ ഡി മരിയ, പൗളോ ഡിബാല, ലൗടാരോ മാർട്ടിനസ്, ജൊവാക്വിൻ കൊറേയ, ഏഞ്ചൽ കൊറേയ, ജൂലിയൻ അൽവാരസ്.

facebooktwitterreddit