Football in Malayalam

പൗളോ ഡിബാല തിരിച്ചെത്തി; ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ‌‌ പ്രഖ്യാപിച്ചു

Gokul Manthara
Brazil v Argentina: Semi Final - Copa America Brazil 2019
Brazil v Argentina: Semi Final - Copa America Brazil 2019 / Jam Media/Getty Images
facebooktwitterreddit

അടുത്ത മാസം വെനസ്വേല, ബ്രസീൽ, ബൊളീവിയ എന്നിവർക്കെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിനുള്ള ‌ടീമിൽ ഇടം ലഭിക്കാതിരുന്ന മുന്നേറ്റ സൂപ്പർ താരം പൗളോ‌ ഡിബാല അർജന്റീന സ്ക്വാഡിലേക്ക് തിരിച്ചെത്തിയെന്നതാണ് ശ്രദ്ധേയം. അതേ സമയം പരിക്കിന്റെ പിടിയിലായ സെർജിയോ അഗ്യൂറോ, മൗറോ ഇക്കാർഡി, ലൂക്കാസ് അലാരിയോ എന്നിവരെ പരിശീലകൻ സ്കലോണി സ്ക്വാഡിലേക്ക് പരിഗണിച്ചില്ല.

കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ശസ്ത്രക്രിയ ആവശ്യമായ ഗോൾകീപ്പർ അഗസ്റ്റിൻ മർച്ചെസിനേയും സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയ അർജന്റീന, പകരം വിയ്യാ റയലിന്റെ ജെറോണിമോ റുള്ളിയെ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. കോപ്പ അമേരിക്ക സ്ക്വാഡിലില്ലാതിരുന്ന ആസ്റ്റൺ വില്ലയുടെ എമിലിയാനോ ബ്യൂണ്ടിയ, യുവാൻ ഫോയ്ത്ത് എന്നിവരും ടീമിലേക്ക് തിരിച്ചെത്തി.

സെപ്റ്റംബറിൽ മൂന്ന് ലോകകപ്പ് യോഗ്യതാ മത്സരങ്ങളാണ് അർജന്റീന കളിക്കുക. മൂന്നാം തീയതി വെനസ്വേലയെ നേരിടുന്ന അവർ, ആറാം തീയതി ബ്രസീലിനെതിരെയും, പത്താം തീയതി ബൊളീവിയക്കെതിരെയും കളിക്കും.

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന സ്ക്വാഡ് ഇങ്ങനെ

ഗോൾകീപ്പർമാർ: എമിലിയാനോ മാർട്ടിനസ്, ഫ്രാങ്കോ അർമാനി, ജുവാൻ മൂസോ, ജെറോണിമോ റുള്ളി

പ്രതിരോധനിര: ഗോൺസാലോ മോണ്ടിയൽ, നഹ്വൽ മോളിന, ജെർമ്മൻ പെസല്ല, യുവാൻ ഫോയ്ത്ത്, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒട്ടാമെൻഡി, ലൂക്കാസ് മാർട്ടിനസ് ക്വാർട്ട, ലിസാൻഡ്രോ മാർട്ടിനസ്, മാർക്കസ് അക്യൂന, നിക്കോളാസ് ടഗ്ലിയാഫിക്കോ

മധ്യനിര: റോഡ്രിഗോ‌ ഡി പോൾ, എസെക്വിൽ പലാസിയോസ്, ലിയാൻഡ്രോ പരെഡെസ്, ഗ്യുഡോ റൊഡ്രീഗസ്, നിക്കോളാസ് ഡൊമിംഗ്വസ്, ജിയോവാനി ലോ സെൽസോ, പപ്പു ഗോമസ്.

മുന്നേറ്റനിര: ഏഞ്ചൽ ഡി മരിയ, ഏഞ്ചൽ കൊറിയ, ജൂലിയൻ അൽവാരസ്, ജൊവാക്വിൻ കൊറിയ, നിക്കോളാസ് ഗോൺസാലസ്, എമിലിയാനോ ബ്യൂണ്ടിയ, ലയണൽ മെസി, പൗളോ ഡിബാല, ലൗടാരോ മാർട്ടിനസ്


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit