പരിശീലനത്തിനിറങ്ങിയ മെസി ആദ്യ ഇലവനിൽ ഉണ്ടായേക്കും, യുറുഗ്വായ്ക്കെതിരെ അർജന്റീനയുടെ സാധ്യത ഇലവൻ അറിയാം


പരിക്കിൽ നിന്നും മോചിതനായിക്കൊണ്ടിരിക്കുന്ന ലയണൽ മെസി പരിശീലനം നടത്തിയെന്നും താരം യുറുഗ്വായ്ക്കെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ആദ്യ ഇലവനിൽ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ. തിങ്കളാഴ്ച ടീമിൽ നിന്നും മാറി ഒറ്റക്ക് പരിശീലനം നടത്തിയ മെസി ഇന്നലെയാണ് ടീമിനൊപ്പം പരിശീലനം നടത്തിയത്.
ലയണൽ മെസി യുറുഗ്വായ്ക്കെതിരെ ആദ്യ ഇലവനിൽ ഇറങ്ങാൻ സാധ്യതയില്ലെന്നും താരത്തിനു പകരം ഡിബാല കളിക്കുമെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അർജന്റീനിയൻ മാധ്യമമായ മുണ്ടോ ആൽബിസെലെസ്റ്റെയുടെ റിപ്പോർട്ടുകൾ പ്രകാരം താരം ആദ്യ ഇലവനിൽ തന്നെ ഇറങ്ങിയേക്കും. എന്നാൽ മുഴുവൻ സമയവും മെസി കളിച്ചേക്കില്ല.
Lionel Messi trains with the team, rumored to start for Argentina. https://t.co/OwTgvBn1cq
— Roy Nemer (@RoyNemer) November 9, 2021
അർജന്റീന ടീമിലെ മറ്റൊരു പിഎസ്ജി താരമായ ലിയനാർഡോ പരഡെസ് യുറുഗ്വായ്ക്കെതിരെ കളിക്കാനുള്ള സാധ്യതയില്ല. പരിക്കിൽ നിന്നും ഇതുവരെ മോചിതനായിട്ടില്ലാത്ത മധ്യനിര താരത്തിനു പകരം റയൽ ബെറ്റിസിന്റെ ഗുയ്ഡോ റോഡ്രിഗസ് ആയിരിക്കും അർജന്റീനയുടെ മധ്യനിരയിൽ ഇറങ്ങുക.
യുറുഗ്വായ്ക്കെതിരെയുള്ള അർജന്റീനയുടെ സാധ്യത ഇലവൻ:
ഗോൾകീപ്പർ: എമിലിയാനോ മാർട്ടിനസ്
പ്രതിരോധനിര: നഹ്വൽ മോളിന, ക്രിസ്റ്റ്യൻ റൊമേരോ, നിക്കോളാസ് ഓട്ടമെൻഡി, മാർക്കോസ് അക്യൂന
മധ്യനിര: റോഡ്രിഗോ ഡി പോൾ, ഗുയ്ഡോ റോഡ്രിഗസ്/ ലിയാൻഡ്രോ പരഡെസ്, ജിയോവാനി ലോ സെൽസോ
മുന്നേറ്റനിര: ഏഞ്ചൽ ഡി മരിയ, ലയണൽ മെസി, ലൗടാരോ മാർട്ടിനസ്