നാലു താരങ്ങൾ ടീമിലേക്കു തിരിച്ചെത്തി, കൊളംബിയക്കെതിരെ അർജന്റീന നിരവധി മാറ്റങ്ങളുമായി ഇറങ്ങും

FBL-WC-2022-SAMERICA-QUALIFIERS-CHI-ARG
FBL-WC-2022-SAMERICA-QUALIFIERS-CHI-ARG / ESTEBAN FELIX/GettyImages
facebooktwitterreddit

കൊളംബിയക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന നിരവധി മാറ്റങ്ങളുമായി ഇറങ്ങാൻ സാധ്യത. നാല് താരങ്ങൾക്ക് സസ്‌പെൻഷൻ ലഭിച്ചതിനാലും പ്രീമിയർ ലീഗിൽ ബ്രൈറ്റണിന്റെ താരമായ മാക് അലിസ്റ്റർക്ക് കോവിഡ് പോസിറ്റിവ് ആയതിനെയും തുടർന്നാണ് അടുത്ത മത്സരത്തിൽ സ്‌കലോണി ടീമിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നത്.

കഴിഞ്ഞ മത്സരം നഷ്‌ടമായ ഗുയ്‌ഡോ റോഡ്രിഗസ്, എമിലിയാനോ ബുവണ്ടിയ എന്നിവർ കൊളംബിയക്കെതിരായ മത്സരത്തിന്റെ ആദ്യ ഇലവനിൽ ഉണ്ടാകുമെന്നാണ് അർജന്റീനിയൻ മാധ്യമം ഒലെയുടെ റിപ്പോർട്ടുകൾ പറയുന്നത്. ഇതിനു പുറമെ ലൂക്കാസ് ഒകാമ്പോസ്, മാക്‌സി മെസ എന്നിവരെയും സ്‌കലോണിക്ക് മത്സരത്തിനായി ലഭ്യമാണ്.

അതേസമയം കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ സെവിയ്യ താരം പപ്പു ഗോമസ് പരിശീലനം നടത്തിയെങ്കിലും താരം കളിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. റോഡ്രിഗോ ഡി പോൾ, ഒട്ടമെൻഡി, പരഡെസ്, ടാഗ്ലിയാഫികോ എന്നീ താരങ്ങൾക്ക് സസ്‌പെൻഷൻ ലഭിച്ചിട്ടുണ്ട് എന്നതിനാൽ ഇവരെ ഒഴിവാക്കിയുള്ള ആദ്യ ഇലവനായിരിക്കും സ്‌കലോണി പരീക്ഷിക്കുക.

ഒലെയുടെ റിപ്പോർട്ടുകൾ പ്രകാരം അർജന്റീനയുടെ ആദ്യ ഇലവൻ:

ഗോൾകീപ്പർ: എമിലിയാനോ മാർട്ടിനസ്

പ്രതിരോധനിര: നാഹ്വൽ മോളിന, ജർമ്മൻ പെസല്ല, ലിസാൻഡ്രോ മാർട്ടിനസ്, മാർക്കോസ് അക്യൂന

മധ്യനിര: ഗുയ്‌ഡോ റോഡ്രിഗസ്, ജിയോവാനി ലോ സെൽസോ, എമിലിയാനോ ബുവേണ്ടിയ/ പപ്പു ഗോമസ്

മുന്നേറ്റനിര: ഏഞ്ചൽ ഡി മരിയ, ലൗടാരോ മാർട്ടിനസ്, നിക്കോളാസ് ഗോൺസാലസ്/ പൗളോ ഡിബാല

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.