അർജന്റീന ആദ്യ ഇലവനിൽ മെസിയുണ്ടാകും, വെനസ്വലക്കെതിരായ സാധ്യത ലൈനപ്പ് അറിയാം


വെനസ്വലക്കെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയുടെ ആദ്യ ഇലവനിൽ ടീമിന്റെ നായകനായ ലയണൽ മെസിയിറങ്ങും. കഴിഞ്ഞ രണ്ടു ലോകകപ്പ് യോഗ്യത മത്സരങ്ങൾ കോവിഡ് ബാധിതനായതിന്റെ പ്രശ്നങ്ങൾ മൂലം നഷ്ടമായ ലയണൽ മെസിക്കൊപ്പം ഇറങ്ങുന്ന മുന്നേറ്റനിരയിൽ വലിയ മാറ്റങ്ങൾക്കു സാധ്യതയുണ്ട്.
ബുധനാഴ്ച അർജന്റീന ടീമിന്റെ പരിശീലനത്തിൽ പങ്കെടുത്ത ലയണൽ മെസിക്കൊപ്പം മുന്നേറ്റനിരയിൽ നിക്കോളോ ഗോൺസാലസും ജൂലിയൻ അൽവാരസ് അല്ലെങ്കിൽ ജൊവാക്വിൻ കൊറിയയോ കളിക്കാനാണ് സാധ്യത. പ്രധാന സ്ട്രൈക്കറായ ലൗടാരോ മാർട്ടിനസിനു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മത്സരം നഷ്ടമാകുന്നത്.
Lionel Messi to start for Argentina, rumored eleven from training, youth train with team. https://t.co/gxo18cxqxe
— Roy Nemer (@RoyNemer) March 23, 2022
മധ്യനിരയിൽ റോഡ്രിഗോ ഡി പോളും ലിയാൻഡ്രോ പരഡസും ഉണ്ടാകുമെങ്കിലും ലൊ സെൽസോക്ക് വിലക്കായതിനാൽ അതിനു പകരം അലക്സിസ് മാക് അലിസ്റ്ററോ എസ്ക്വിയൽ പലാസിയോസോ ഇറങ്ങാനാണ് സാധ്യത. ക്രിസ്റ്റ്യൻ റോമെറോ ടീമിനൊപ്പം ഉണ്ടെങ്കിലും സസ്പെൻഷനിൽ ആയതിനാൽ പെസല്ല പ്രതിരോധത്തിലിറങ്ങും. അർമാനിയാകും എമിലിയാനോ മാർട്ടിനസിനു പകരം വല കാക്കുക.
ടീമിനൊപ്പം പരിശീലനം നടത്തിയ അഞ്ചു യുവതാരങ്ങളെ സ്കലോണി സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ മൂന്നു പേർക്ക് പകരക്കാരായി ഇറങ്ങാനുള്ള അവസരം ലഭിക്കാനുള്ള സാധ്യതയുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അലജാൻഡ്രോ ഗർണാച്ചോ, റയൽ മാഡ്രിഡിന്റെ നിക്കോളാസ് പാസ്, ലാസിയോ താരം ലൂക്ക റോമെരോ എന്നിവർക്കാണ് അവസരം ലഭിക്കാൻ സാധ്യതയുള്ളത്.
അർജന്റീന സാധ്യത ഇലവൻ:
ഗോൾകീപ്പർ: ഫ്രാങ്കോ അർമാനി
പ്രതിരോധനിര: നഹ്വൽ മോളിന, നിക്കോളാസ് ഒട്ടമെൻഡി, ജർമ്മൻ പെസല്ല, നിക്കോളാസ് ടാഗ്ലിയാഫിക്കോ
മധ്യനിര:റോഡ്രിഗോ ഡി പോൾ, ലിയാൻഡ്രോ പരഡെസ്, അലക്സിസ് മാക് അലിസ്റ്റർ/ എസ്ക്വിൽ പലാസിയോസ്
മുന്നേറ്റനിര: ലയണൽ മെസി, ജൊവാക്വിൻ കൊറേയ/ ജൂലിയൻ അൽവാരസ്, നിക്കോളാസ് ഗോൺസാലസ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.