Top Stories

ഇറ്റലിക്കെതിരായ ഫൈനലിസിമ പോരാട്ടത്തിൽ അർജന്റീനയുടെ സാധ്യത ഇലവൻ

Sreejith N
Argentina Possible Eleven In Finalissima
Argentina Possible Eleven In Finalissima / Franklin Jacome/GettyImages
facebooktwitterreddit

കോപ്പ അമേരിക്ക ജേതാക്കളും യൂറോ കപ്പ് ജേതാക്കളും തമ്മിൽ നടക്കുന്ന ഫൈനലിസിമ പോരാട്ടത്തിൽ അർജന്റീന ടീമിന്റെ മുന്നേറ്റനിരയിൽ ലയണൽ മെസി, ഏഞ്ചൽ ഡി മരിയ, ലൗടാരോ മാർട്ടിനസ് എന്നിവരാവും ഇറങ്ങുകയെന്ന് റിപ്പോർട്ടുകൾ. ജൂൺ ഒന്നിന് ഇംഗ്ലണ്ടിലെ വെംബ്ലിയിൽ വെച്ചാണ് മത്സരം നടക്കുന്നത്.

അർജന്റീന കിരീടം നേടിയ കോപ്പ അമേരിക്ക ഫൈനലിൽ ഇറങ്ങിയ അതേ മുന്നേറ്റനിരയാവും ഇറ്റലിക്കെതിരെയും ഇറങ്ങുകയെന്ന് ടൈക് സ്പോർട്സാണ് റിപ്പോർട്ടു ചെയ്‌തത്‌. അർജന്റീന ടീമിലെ ഭൂരിഭാഗം പേരും സ്പെയിനിലെ പരിശീലന ക്യാമ്പിൽ ചേർന്നിട്ടുണ്ട്.

ഫെയനൂർദ് പ്രതിരോധതാരമായ മാർക്കോ സെനേസി ഇന്നലെ കോൺഫറൻസ് ലീഗ് ഫൈനലിൽ പങ്കെടുത്തതിനു ശേഷം വ്യാഴാഴ്‌ചയാണ്‌ ടീമിനൊപ്പം ചേരുക. റിവർപ്ലേറ്റ് താരങ്ങളായ ജൂലിയൻ അൽവാരസ്, ഫ്രാങ്കോ അർമാനി എന്നിവർ കോപ്പ ലിബർട്ടഡോസിൽ കളിച്ചതിനാൽ അവരും അടുത്ത ദിവസങ്ങളിലേ ക്യാമ്പിലെത്തുകയുള്ളൂ.

ലിയനാർഡോ പരഡെസ് പരിക്കു കാരണം ടീമിൽ നിന്നും തന്നെ ഒഴിവാക്കപ്പെട്ട സാഹചര്യത്തിൽ ഗുയ്‌ഡോ റോഡ്രിഗസായിരിക്കും മധ്യനിരയിൽ കളിക്കുക. പ്രതിരോധത്തിൽ ക്രിസ്റ്റ്യൻ റൊമേരോ കളിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അർജന്റീന സാധ്യത ഇലവൻ:

ഗോൾകീപ്പർ: എമിലിയാനോ മാർട്ടിനസ്

പ്രതിരോധനിര: മാർക്കോസ് അക്യൂന, നിക്കോളാസ് ഒട്ടമെൻഡി, ക്രിസ്റ്റ്യൻ റൊമേരോ, നാഹ്വൽ മോളിന

മധ്യനിര: ജിയോവാനി ലോ സെൽസോ, ഗുയ്‌ഡോ റോഡ്രിഗസ്, റോഡ്രിഗോ ഡി പോൾ

മുന്നേറ്റനിര: ഏഞ്ചൽ ഡി മരിയ, ലയണൽ മെസി, ലൗടാരോ മാർട്ടിനസ്

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit