Football in Malayalam

ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന നിരയിൽ വലിയ മാറ്റങ്ങൾക്കു സാധ്യത

Sreejith N
Argentina Possible Eleven Against Equador In World Cup Qualifiers
Argentina Possible Eleven Against Equador In World Cup Qualifiers / Marcelo Endelli/GettyImages
facebooktwitterreddit

ഇക്വഡോറിനെതിരെ നടക്കുന്ന ഇന്റർനാഷണൽ ബ്രേക്കിലെ അവസാനത്തെ മത്സരത്തിൽ അർജന്റീന ടീമിൽ വലിയ മാറ്റങ്ങൾക്കു സാധ്യത. നേരത്തെ തന്നെ ലോകകപ്പ് യോഗ്യത നേടിയ അർജന്റീന സ്ഥിരമായി ആദ്യ ഇലവനിൽ ഇറങ്ങുന്ന പല താരങ്ങൾക്കും പകരം അവസരങ്ങൾ കുറഞ്ഞ കളിക്കാരെ ഇറക്കുമെന്ന് ടൈക് സ്പോർട്സിന്റെ റിപ്പോർട്ടുകൾ പറയുന്നു.

കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങുകയും ഗോൾ കണ്ടെത്തുകയും ചെയ്‌ത മുന്നേറ്റനിര താരം നിക്കോളാസ് ഗോൺസാലസിനു പകരം ജൂലിയൻ അൽവാരസാവും ടീമിൽ ഇടം നേടുക. ലയണൽ മെസി, ഏഞ്ചൽ ഡി മരിയ എന്നിവരാകും മാഞ്ചസ്റ്റർ സിറ്റി താരത്തിനൊപ്പം മുന്നേറ്റനിരയിൽ ഉണ്ടാവുക.

വെനസ്വലക്കെതിരെ കളിച്ച ഫ്രാങ്കോ അർമാനിക്കും സ്‌കലോണി വിശ്രമം അനുവദിക്കും. അതിനു പകരം അറ്റലാന്റ കീപ്പർ യുവാൻ മുസോയാവും ഗോൾവല കാക്കുക. സസ്‌പെൻഷൻ കഴിഞ്ഞു തിരിച്ചെത്തുന്ന ഗോൺസാലോ മൊണ്ടിയൽ മോളിനക്കു പകരവും കളിക്കും. പരഡെസിനു പകരം ഗുയ്‌ഡോ റോഡ്രിഗസും മാക് അലിസ്റ്റർക്കു പകരം പലാസിയോസും ആവും ഇറങ്ങുക.

ഏഞ്ചൽ ഡി മരിയ ആദ്യ ഇലവനിൽ ഇറങ്ങിയില്ലെങ്കിലും കഴിഞ്ഞ മത്സരത്തിൽ കളിച്ച നിക്കോളാസ് ഗോൺസാലസിനെയും ജൊവാക്വിൻ കൊറെയെയും സ്‌കലോണി പരീക്ഷിക്കാൻ സാധ്യതയില്ല. അതിനു പകരം ലൂക്കാസ് ഒകമ്പോസ് ആവും മുന്നേറ്റനിരയിൽ ഇറങ്ങുക. അപരാജിതരായി 30 മത്സരം പൂർത്തിയാക്കിയാണ് അർജന്റീന ഇക്വഡോറിനെതിരെ ഇറങ്ങുന്നത്.

അർജന്റീന സാധ്യത ഇലവൻ:

ഗോൾകീപ്പർ: യുവാൻ മുസോ

പ്രതിരോധനിര: മോണ്ടിയൽ, പെസല്ല, ഒട്ടമെന്റി, ടാഗ്ലിയാഫിക്കോ

മധ്യനിര: റോഡ്രിഗോ ഡി പോൾ, ഗുയ്‌ഡോ റോഡ്രിഗസ്, പലാസിയോസ്

മുന്നേറ്റനിര: ലയണൽ മെസി, ജൂലിയൻ അൽവാരസ്, ഡി മരിയ അല്ലെങ്കിൽ ഒകമ്പോസ്‌

facebooktwitterreddit