Football in Malayalam

ലോകകപ്പ്‌ യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റൈൻ ടീമിലേക്ക് മൂന്ന് താരങ്ങളെ കൂടി ഉൾപ്പെടുത്തി പരിശീലകൻ സ്കലോണി

Gokul Manthara
Argentina v Paraguay: Group B - Copa America Brazil 2019
Argentina v Paraguay: Group B - Copa America Brazil 2019 / Juliana Flister/Getty Images
facebooktwitterreddit

അടുത്ത മാസം ചിലി, കൊളംബിയ ടീമുകൾക്കെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ്‌ യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന‌ ടീമിലേക്ക് മൂന്ന് താരങ്ങളെ കൂടി ഉൾപ്പെടുത്തി പരിശീലകൻ ലയണൽ സ്കലോണി. നേരത്തെ കഴിഞ്ഞയാഴ്ച ഈ മത്സരങ്ങൾക്കുള്ള 30 അംഗ ടീമിനെ അർജന്റീന പ്രഖ്യാപിച്ചിരുന്നു. എന്നാൽ യൂറോപ്പ് ആസ്ഥാനമായി കളിക്കുന്ന താരങ്ങളെ മാത്രമായിരുന്നു സ്ക്വാഡിലേക്ക് പരിഗണിച്ചത്. അതിലേക്കാണ് ഇപ്പോൾ അർജന്റൈൻ ക്ലബ്ബായ റിവർപ്ലേറ്റിന് വേണ്ടി കളിച്ചു കൊ‌‌ണ്ടിരിക്കുന്ന. 3 താരങ്ങളെ കൂടി‌ സ്കലോണി ഉൾപ്പെടുത്തിയിരിക്കുന്നത്‌.

ഗോൾകീപ്പർ ഫ്രാങ്കോ അർമാനി, പ്രതിരോധ താരം ഗോൺസാലോ മോണ്ടിയൽ, മുന്നേറ്റ താരം ജൂലിയൻ അൽ വാരസ് എന്നിവരാണ് ഇപ്പോൾ ടീമിലേക്ക്‌ വിളി വന്നിരിക്കുന്ന അർജന്റൈൻ താരങ്ങൾ. ഇതോടെ സ്ക്വാഡിലെ മൊത്തം താരങ്ങളുടെ എണ്ണം 33 ആയി.

സൂപ്പർ താരങ്ങളായ ലയണൽ മെസി, ഏഞ്ചൽ ഡി മരിയ, സെർജിയോ അഗ്യൂറോ, എമിലിയാനോ മാർട്ടിനസ് എന്നിവരെല്ലാം ടീമിലുണ്ട്. ജൂൺ നാലിനും, ഒൻപതിനുമാണ് അർജന്റീനയുടെ‌ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ. നാലാം തീയതി ചിലിയെ നേരിടുന്ന ടീം, അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് കൊളംബിയക്കെതിരെ കളിക്കുക.

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റൈൻ ടീം ഇങ്ങനെ -

മാർക്കസ് അക്യൂന, സെർജിയോ അഗ്യൂറോ, ലൂക്കാസ് അലാറിയോ, എമിലിയാനോ ബ്യുൻഡിയ, ഏഞ്ചൽ കൊറിയ, ജോക്വിൻ കൊറിയ, റോഡ്രിഗോ ഡി പോൾ, ഏഞ്ചൽ ഡി മരിയ, നിക്കോളാസ് ഡൊമിൻ ഗ്വസ്, യുവാൻ ഫോയ്ത്ത്, പപ്പു ഗോമസ്, നിക്കോളാസ് ഗോൺസാലസ്, ജിയോവാനി ലോസെൽസോ, അഗസ്റ്റിൻ മർച്ചെസിൻ, എമിലിയാനോ മാർട്ടിനസ്, ലൗട്ടാരോ മാർട്ടിനസ്, ലിസാൻഡ്രോ മാർട്ടിനസ്, ലൂക്കാസ് മാർട്ടിനസ്, ലയണൽ മെസി, ലഹ്വൽ മൊലിന, ജുവാൻ മൂസോ, ഗ്വിഡോ റൊഡ്രീഗസ്, ക്രിസ്റ്റ്യൻ റൊമേറോ, ലൂക്കാസ് ഒക്കാമ്പസ്, നിക്കോളാസ് ഒട്ടാമെൻഡി, എസെക്വിൽ പലാസിയോസ്,‌ പാലൊമിനോ, ലിയാൻഡ്രോ പരഡെസ്, ജെർമ്മൻ പെസെല്ല, നിക്കോളാസ് ടഗ്ലിയാഫിക്കോ, ഫ്രാങ്കോ അർമാനി, ഗോൺസാലോ മോണ്ടിയൽ, ജൂലിയൻ അൽവാരസ്.

facebooktwitterreddit