Football in Malayalam

ഖത്തർ ലോകകപ്പിനു മുൻപുള്ള അർജന്റീനയുടെ സ്ഥിരീകരിച്ചതും അല്ലാത്തതുമായ മത്സരങ്ങൾ അറിയാം

Sreejith N
Chile v Argentina - FIFA World Cup Qatar 2022 Qualifier
Chile v Argentina - FIFA World Cup Qatar 2022 Qualifier / Pool/GettyImages
facebooktwitterreddit

2022ൽ ഖത്തറിൽ വെച്ചു നടക്കുന്ന ലോകകപ്പിനു മുന്നോടിയായി അർജന്റീന നിരവധി മത്സരങ്ങൾ കളിക്കുന്നുണ്ട്. അതിൽ സ്ഥിരീകരിച്ച മത്സരങ്ങളും സ്ഥിരീകരിക്കപ്പെടുമെന്ന അഭ്യൂഹങ്ങളുള്ള മത്സരങ്ങളും ഉൾപ്പെടുന്നു. മൊത്തം ഒൻപതു മത്സരങ്ങളാണ് അർജന്റീന ലോകകപ്പിനു മുന്നോടിയായി കളിക്കുകയെന്നാണ് നിലവിൽ ലഭ്യമായ വിവരങ്ങൾ.

അർജന്റീന കളിക്കുമെന്നു കരുതുന്ന ഒൻപതു മത്സരങ്ങളിൽ മൂന്നു മത്സരങ്ങൾ നിലവിൽ സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞതാണ്. മാർച്ച് മാസത്തിൽ വെനസ്വല, ഇക്വഡോർ എന്നിവർക്കെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളും അതിനു ശേഷം ജൂണിൽ ഇറ്റലിക്കെതിരെ നടക്കുന്ന കോപ്പ അമേരിക്ക, യൂറോ കപ്പ് ചാമ്പ്യന്മാർ തമ്മിലുള്ള പോരാട്ടവും തീരുമാനമായിട്ടുണ്ട്.

ബ്രസീലിനെതിരെയുള്ള അർജന്റീനയുടെ മറ്റൊരു മത്സരം അടുത്തയാഴ്‌ച പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ലോകകപ്പ് യോഗ്യത മത്സരത്തിൽ അവസാനം ഇരുടീമുകളും ഏറ്റുമുട്ടിയ സമയത്ത് മത്സരം അഞ്ചു മിനുട്ട് കൊണ്ട് അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ഈ മത്സരത്തിന്റെ തീയതിയാണ് അടുത്തയാഴ്‌ച തീരുമാനിക്കുക. ഈ മത്സരം ബ്രസീലിലോ സൗത്ത് അമേരിക്കൻ രാജ്യങ്ങളിലോ വെച്ചു നടക്കില്ലെന്ന് മുണ്ടോ ആൽബിസെലസ്റ്റ റിപ്പോർട്ടു ചെയ്യുന്നു.

ടിഎൻടി സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ലോകകപ്പിനു മുൻപേ മൂന്നു യൂറോപ്യൻ രാജ്യങ്ങളുമായും അർജന്റീന സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്. പോർച്ചുഗൽ, ബെൽജിയം, ഡെന്മാർക്ക് എന്നീ ടീമുകളുമായാണ് മത്സരം ഉണ്ടാവുകയെന്നാണ് റിപ്പോർട്ട് എങ്കിലും ഇതു സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഇതിനു പുറമെ അർജന്റീനിയൻ എഫ്എയുടെ ആവശ്യപ്രകാരം കാനഡ, യുഎസ്എ, മെക്‌സിക്കോ എന്നീ ടീമുകളിൽ ഒന്നിനോട് അർജന്റീന ലോകകപ്പിനു മുൻപേ ഏറ്റുമുട്ടും. കൂടാതെ ലോകകപ്പിനു തൊട്ടു മുൻപേ ഒരു അറബ് ടീമുമായും അർജന്റീന സൗഹൃദമത്സരം കളിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അർജന്റീനയുടെ മത്സരങ്ങൾ

സ്ഥിരീകരിക്കപ്പെട്ടത്:

vs വെനസ്വല (മാർച്ച് 25, ലോകകപ്പ് യോഗ്യത മത്സരം)

vs ഇക്വഡോർ (മാർച്ച് 30, ലോകകപ്പ് യോഗ്യത മത്സരം)

vs ഇറ്റലി (ജൂൺ 1, കോപ്പ, യൂറോ ജേതാക്കൾ തമ്മിലുള്ള മത്സരം)

സ്ഥിരീകരിക്കപ്പെടാത്തവ:

vs ബ്രസീൽ (ജൂൺ മാസത്തിൽ, ലോകകപ്പ് യോഗ്യത മത്സരം)

vs ബെൽജിയം (സൗഹൃദ മത്സരം)

vs പോർച്ചുഗൽ (സൗഹൃദ മത്സരം)

vs ഡെൻമാർക്ക് (സൗഹൃദ മത്സരം)

vs കാനഡ/മെക്‌സിക്കോ/യുഎസ്എ (സൗഹൃദ മത്സരം)

vs ഒരു അറേബ്യൻ ടീമുമായി (സൗഹൃദ മത്സരം)

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit