Football in Malayalam

മൂന്നു വർഷത്തിനു ശേഷം അർജന്റീന ഫിഫ റാങ്കിങ്ങിൽ ആദ്യ അഞ്ചു സ്ഥാനങ്ങളിൽ, ലോകകപ്പിനു സീഡഡ് ടീമായി മാറാൻ സാധ്യത

Sreejith N
Uruguay v Argentina - FIFA World Cup Qatar 2022 Qualifier
Uruguay v Argentina - FIFA World Cup Qatar 2022 Qualifier / Pool/GettyImages
facebooktwitterreddit

ഏറ്റവും പുതിയ ഫിഫ റാങ്കിങ് പുറത്തു വന്നപ്പോൾ അർജന്റീന 2018നു ശേഷം ആദ്യമായി ആദ്യ അഞ്ചു സ്ഥാനങ്ങളിൽ ഇടം നേടി. ഇന്റർനാഷണൽ ബ്രേക്കിൽ യുറുഗ്വായ്, ബ്രസീൽ എന്നീ ടീമുകൾക്കെതിരായ മത്സരങ്ങൾ പൂർത്തിയാക്കി ഖത്തർ ലോകകപ്പിനു ലാറ്റിനമേരിക്കയിൽ നിന്നും യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി മാറിയതിനു പിന്നാലെയാണ് അർജന്റീന ഫിഫ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തെത്തിയത്.

നേരത്തെ ആറാം സ്ഥാനത്തുണ്ടായിരുന്ന അർജന്റീന ഇറ്റലിയെ മറികടന്നാണ് അഞ്ചാം സ്ഥാനത്തേക്കു കയറിയത്. ലോകകപ്പ് യോഗ്യത മത്സരത്തിൽ യുറുഗ്വായ്‌ക്കെതിരെ നേടിയ വിജയവും ബ്രസീലിനെതിരെ നേടിയ സമനിലയും ഇതിനു സഹായിച്ചിട്ടുണ്ട്. ഇതോടെ ഖത്തർ ലോകകപ്പിനുള്ള സീഡഡ് ടീമുകളിൽ ഒന്നായി അർജന്റീന മാറാനുള്ള സാധ്യത വർധിച്ചു.

ആതിഥേയരായ ഖത്തർ ഉൾപ്പെടെ 2022 ലോകകപ്പിന് എട്ടു സീഡഡ് ടീമുകളാണ് ഉണ്ടായിരിക്കുക. ഖത്തറിനു പുറമെ ഫിഫ റാങ്കിങ്ങിൽ ആദ്യ ഏഴു സ്ഥാനങ്ങളിൽ ഉള്ള രാജ്യങ്ങൾ 2022 ലോകകപ്പിനുള്ള സീഡഡ് ടീമുകളാവുമ്പോൾ ഈ ടീമുകളിൽ ഒരാളും ഗ്രൂപ്പ് ഘട്ടത്തിൽ പരസ്‌പരം മത്സരങ്ങൾ കളിക്കേണ്ടി വരില്ല.

ഫിഫ ലോകകപ്പിനുള്ള നറുക്കെടുപ്പ് ഏപ്രിൽ ഒന്നിനാണ് നടക്കുക. അതിനു മുൻപ് അർജന്റീനക്ക് നാല് യോഗ്യത മത്സരങ്ങൾ കൂടി കളിക്കാനുള്ളതിനാൽ റാങ്കിങ് ഇനിയും വർധിപ്പിക്കാനുള്ള അവസരവുമുണ്ട്.

ഫിഫ റാങ്കിങ്ങിലെ ആദ്യ പത്തു സ്ഥാനക്കാരെ അറിയാം:

1. ബെൽജിയം

2. ബ്രസീൽ

3. ഫ്രാൻസ്

4. ഇംഗ്ലണ്ട്

5. അർജന്റീന

6. ഇറ്റലി

7. സ്പെയിൻ

8. പോർച്ചുഗൽ

9. ഡെൻമാർക്ക്

10. നെതർലാൻഡ്‌സ്

facebooktwitterreddit