ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ബ്രസീലിന്റെയും അർജന്റീനയുടെയും സാധ്യത ഇലവൻ അറിയാം


ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ വമ്പൻ പോരാട്ടമായ സൂപ്പർ ക്ളാസികോക്ക് ഏതാനും മണിക്കൂറുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. കോപ്പ അമേരിക്ക ഫൈനലിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ പരാജയം നേരിടേണ്ടി വന്ന ബ്രസീൽ അതിനു പ്രതികാരം വീട്ടാൻ വേണ്ടി കൂടിയാവും അർജന്റീനയിൽ കളത്തിലിറങ്ങുക.
അതേസമയം പൂർണ സജ്ജരായാണ് അർജന്റീന നിൽക്കുന്നത്. പരിക്കേറ്റിരുന്ന ലയണൽ മെസി കളിക്കുമെന്ന് പരിശീലകനായ സ്കലോണി സ്ഥിരീകരിച്ചതോടെ കോപ്പ അമേരിക്ക ഫൈനലിൽ ഇറങ്ങിയ ഇലവനിൽ താരങ്ങൾ തന്നെയായിരിക്കും ബ്രസീലിനെ നേരിടാനിറങ്ങുക. മധ്യനിരയിൽ പരഡെസിന്റെ സാന്നിധ്യം മാത്രമാണ് ഉറപ്പിക്കാൻ കഴിയാത്തത്.
അതേസമയം ബ്രസീലിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ് മത്സരത്തിനു മുൻപുണ്ടായത്. പരിശീലനത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ടീമിലെ സൂപ്പർതാരം നെയ്മർ അർജന്റീനക്കെതിരെ ഉണ്ടാവില്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം റയൽ മാഡ്രിഡിനു വേണ്ടി തകർപ്പൻ ഫോമിൽ കളിക്കുന്ന വിനീഷ്യസ് നെയ്മറുടെ അഭാവം പരിഹരിക്കുമെന്നാണ് ആരാധകർ കരുതുന്നത്.
അർജന്റീനയുടെ സാധ്യത ഇലവൻ:
ഗോൾകീപ്പർ: എമിലിയാനോ മാർട്ടിനസ്
പ്രതിരോധനിര: നാഹ്വൽ മോളിനോ/ഗോൺസാലോ മോണ്ടിയാൽ, ക്രിസ്റ്റ്യൻ റോമെറോ, നിക്കോളാസ് ഒട്ടമെൻഡി, മാർക്കസ് അക്യൂന
മധ്യനിര: ലിയാൻഡ്രോ പരഡെസ്/ഗുയ്ഡോ റോഡ്രിഗസ്, റോഡ്രിഗോ ഡി പോൾ, ജിയോവാനി ലോ സെൽസോ
മുന്നേറ്റനിര: ലയണൽ മെസി, ലൗടാരോ മാർട്ടിനസ്, ഏഞ്ചൽ ഡി മരിയ
ബ്രസീലിന്റെ സാധ്യത ഇലവൻ:
ഗോൾകീപ്പർ: എഡേഴ്സൺ
പ്രതിരോധനിര: ഡാനിലോ, മാർക്വിന്യോസ്, തിയാഗോ സിൽവ, അലക്സ് സാൻഡ്രോ
മധ്യനിര: ഗേഴ്സൺ, ഫാബിന്യോ, ലൂകാസ് പക്വറ്റ
മുന്നേറ്റനിര: റാഫിന്യ, ഗബ്രിയേൽ ജീസസ്, വിനീഷ്യസ് ജൂനിയർ